നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു പ്രശംസയാവുകയേ ഉള്ളൂ; ത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്; കെജ്രിവാളിനെതിരെ അനുരാഗ് കശ്യപ്

രാജ്യദ്രോഹക്കേസിൽ സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിനെ പ്രൊസിക്യുട്ട് ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുമതി നൽകി. 2016ൽ നടന്ന ജെഎൻയു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കനയ്യക്കെതിരായ കേസ്. കനയ്യ കുമാറിനെതിരായ നടപടിയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധ സ്വരം ഉയരുകയാണ്. കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഡല്‍ഹി സര്‍ക്കാറിനെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തെത്തിയിരിക്കുകയാണ്. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജ്രിവാളിന് പ്രശംസയാവുകയേ ഉള്ളൂ എന്നാണ് അനുരാഗിന്റെ ട്വീറ്റ്.
‘മഹാനായ അരവിന്ദ് കെജ്രിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതൊരു പ്രശംസയാവുകയേ ഉള്ളൂ. നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്’ എന്ന് അനുരാഗ് ട്വീറ്റ് ചെയ്തു.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് കനയ്യ അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഈ കേസില്‍ വിചരാണ ചെയ്യാനാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
എന്നാൽ കെജ്‍രിവാൾ സർക്കാരിനോട് 'നന്ദി'യെന്ന് പരിഹാസത്തിൽ പൊതിഞ്ഞ പ്രതികരണമാണ് കനയ്യ നടത്തിയത്. ഇനി വിചാരണാ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കൂ എന്നും കനയ്യ ട്വീറ്റ് ചെയ്തു. ടിവി സ്ക്രീനിലെ വിചാരണയല്ല, കോടതിയിലെ വിചാരണയെന്നും കനയ്യ പരിഹസിച്ചു. രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളെ മറയ്ക്കാനും, രാഷ്ട്രീയ ലാഭത്തിനുമാണ് രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നതെന്ന് കനയ്യകുമാർ ആരോപിക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഈ തന്ത്രം. പെട്ടെന്ന് വിചാരണ പൂർത്തിയായാൽ പിന്നെ ഈ ബിജെപി നേതാക്കൾ വേറെ എന്ത് പറയും എന്നും കനയ്യ ചോദിക്കുന്നു.
കേസിൽ കനയ്യ കുമാറിന് പുറമെ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും പിന്നീട് ജാമ്യത്തിലിറങ്ങി. . പാര്‍ലമെന്റെ് ആക്രമണ കേസില്‍ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രിയാണ് സംഭവം. അഫ്സല്‍ ഗുരുവിന്റെ പേരില്‍ വധശിക്ഷക്കെതിരായും നിയമ സംവിധാനങ്ങളിലെ പിഴകളെ കുറിച്ചും നടത്തിയ ചര്‍ച്ചാ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ചാനലുകള്‍ പുറത്തു വിട്ട വീഡിയോയില്‍ കാണിക്കുന്നത്. കാശ്മീരി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജെഎൻയു ക്യാംപസിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്.
ഈ സംഭവം വലിയ വാര്‍ത്തയായതിന് ശേഷം കനയ്യ കുമാർ നിരപരാധിയാണെന്ന് വാദിക്കുന്ന തരത്തിൽ വീഡിയോ ദൃശ്യം വ്യാജമാണെന്നടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം സീ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് മറ്റു രണ്ട് ചാനലുകളും ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ ദേശവിരുദ്ധര്‍ എന്നു ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്.
കനയ്യ കുമാര്‍ പിന്നീട് സിപിഐയുടെ ദേശീയ നേതൃത്വത്തിലെത്തി. മോദി സർക്കാരിന്റെയും ബിജെപിയുടെയും മുഖ്യ വിമർശകരിൽ ഒരാളായി മാറി. ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏറ്റവുമൊടുവിൽ ബിഹാറിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലിയുടെ നേതൃത്വം കനയ്യ കുമാറിനായിരുന്നു. എന്നാൽ റാലിക്കിടെ പലയിടത്തായി കനയ്യയും സംഘവും ആക്രമിക്കപ്പെട്ടതും വാർത്തയായിരുന്നു.
https://www.facebook.com/Malayalivartha