ബെംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.. പ്രതിക്കായി തിരച്ചിൽ തുടരുന്നു

ബെംഗളൂരുവിലെ കെപി അഗ്രഹാരയില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിക്കുപോയ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപമാണ് സംഭവം. യുവതി രാവിലെ 6 മണിയോടെ ജോലി സ്ഥലത്തേക്കു പോകുമ്പോൽ ടെംപോ ട്രാവലറിലെത്തിയ അജ്ഞാതൻ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു എന്നാണു പറയുന്നത്
തുടർന്ന് വിജനമായ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള ഊർജിതമായ അന്വേഷണം പുരോഗമിക്കുന്നു
https://www.facebook.com/Malayalivartha