നിറവയറുമായി എംഎല്‍എ ബജറ്റ് സമ്മേളനത്തില്‍..പെണ്‍ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായിരുന്ന ബീഡില്‍ ശക്തരായ സ്ത്രീകളെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര ബീഡ് എംഎല്‍എ നമിത മുന്ദടാ

ഗര്‍ഭധാരണംഒരിക്കലും ഒരു അസുഖമല്ല...ഇത് എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടം...ഗർഭമുണ്ടെന്നുകരുതി സ്വന്തം കർത്തവ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ല... എല്ലാ സ്ത്രീകള്‍ക്കും മാതൃകയായി എട്ടുമാസം ഗര്‍ഭിണിയായ മഹാരാഷ്ട്ര ബീഡ് എംഎല്‍എ നമിത മുന്ദടാ വെള്ളിയാഴ്ച മാഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനെത്തി
'നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവുമാണ് .സമ്മേളനത്തില്‍ എന്റെ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കേണ്ടതുണ്ടായിരുന്നു.'- നമിത പറയുന്നു.......
പെണ്‍ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായിരുന്നപ്രദേശമാണ് ബീഡ് .എന്നാലിപ്പോൾ ശക്തരായ സ്ത്രീകളുടെ പ്രതിരൂപമായി സ്ത്രീകൾക്ക് പ്രചോദനമായി നമിത കർത്തവ്യങ്ങളിൽ ഉറച്ചു നിൽക്കുന്നു
ഗര്‍ഭിണികള്‍ അനുഭവിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു ജോലിയോടൊപ്പം തന്നെ സ്വയംപരിപാലിക്കുന്നുണ്ട്. -നമിത പറയുന്നു.......
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു നമിത.. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബിജെപിയില്‍ അംഗമായത്
https://www.facebook.com/Malayalivartha