പെൺമക്കളുടെ വസ്ത്രം വലിച്ചു കീറി ഇരച്ചെത്തിയ അക്രമികളുടെ ലൈംഗികാതിക്രമം; ജീവൻ കൈയിൽ പിടിച്ചോടുമ്പോളുംഭയപ്പെടുത്തിയത് കാമവെറി ; അല്‍ ഹിന്ദ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് പറയാനുള്ളത് നിരവധി കഥകൾ

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾക്ക് നേരിയ അയവു വന്ന സ്ഥിതിയാണ് നിലവിൽ. പ്രശ്ന പ്രദേശങ്ങളിൽ അകമേ അസ്വസ്ഥത നീറിനിൽപ്പുണ്ടെങ്കിലും പുറമേ സ്ഥിതി ശാന്തമാണ്. ജനങ്ങൾ ഭയാശങ്കകളിലാണ്. തകർക്കപ്പെട്ട വീടുകൾക്കും തീയിലമർന്ന കടകമ്പോളങ്ങൾക്കും വാഹനങ്ങൾക്കും മുന്നിൽ അവർ വിഷമവും സങ്കടവും അടക്കി നിൽക്കുന്നു. കലാപത്തിന്റെ ഭീകര മുഖത്തെ ഡൽഹി മണ്ണിന് അത്ര പെട്ടന്നൊന്നും മറക്കാനാകില്ല. ഒരിറ്റ് കണ്ണീരോടുകൂടിയും ഭയത്തോടുകൂടിയും മാത്രമേ ആ ഭീകരാന്തരീക്ഷത്തെ ഓരോ ജനതയ്ക്കും ഓർത്തെടുക്കാനാകുള്ളൂ.
'കലാപം ആളിപ്പടര്‍ന്ന ബുധനാഴ്ച രാത്രി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍, അതുവരെ ഞങ്ങള്‍ ഏറ്റവും സുരക്ഷിതരെന്നു കരുതിയിരുന്ന വീടിനകത്തേക്ക് അക്രമി സംഘം കുതിച്ചെത്തി. എനിക്കും മക്കള്‍ക്കും നേരെ ലൈംഗികാതിക്രമം തുടങ്ങിയതോടെ ഒന്നാംനിലയില്‍നിന്ന് താഴോട്ടുചാടിയാണ് രക്ഷപ്പെട്ടത്' -അല്‍ ഹിന്ദ് ആശുപത്രിയിലിരുന്ന് ഇക്കാര്യം പറയുമ്പോള്‍ 45 വയസ്സുള്ള ആ സ്ത്രീയുടെ മുഖത്തെ ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. അപ്പുറത്ത് പലചരക്കുകട നടത്തുന്ന അയ്യൂബ് അഹ്മദ് എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് പിന്നാലെ വന്ന കലാപകാരികളില്‍നിന്ന് രക്ഷപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
കരാവല്‍ നഗറില്‍ സര്‍ക്കാറിതര സംഘടന നടത്തുകയാണിവര്‍. അന്ന് വീട്ടിലെത്തിയ അക്രമികള്‍ തെന്റയും രണ്ടു പെണ്‍കുട്ടികളുടെയും വസ്ത്രം വലിച്ചുകീറിയതായും അവര്‍ കണ്ണീരോടെ പറഞ്ഞു. കലാപകാരികള്‍ ഞങ്ങളുടെ ഭാഗത്തുതന്നെയുള്ളവരാണ്. അവരെ തിരിച്ചറിയാനാകുമെന്നും സ്ത്രീ കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള നിരവധി കഥകളാണ് അല്‍ ഹിന്ദ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് പറയാനുള്ളത്.
20 വയസു പ്രായമുള്ള സല്മാന് ഖാന് പറയാനുള്ളത് മറ്റൊരു കഥയാണ് ചൊവ്വാഴ്ച കരാവല്‍ നഗറിലെ വീടിനടുത്ത് നില്‍ക്കുകയായിരുന്നു. പൊടുന്നനെ എത്തിയ അക്രമി സംഘം ദേഹത്ത് എന്തോ രാസവസ്തു ഒഴിച്ചു. പുറം പൊള്ളിപ്പോയെന്നു സല്മാന് പറഞ്ഞു. ഇപ്പോഴും ആശുപത്രിലാണ് ഇയാള്‍. അകീല്‍ സെയ്ഫി എന്ന 30 കാരന് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുേമ്ബാള് ആള്‍ക്കൂട്ടം ബൈക്ക് തടഞ്ഞ് ആക്രമണം തുടങ്ങി. ബൈക്കിെന്റ പിന്നിലിരിക്കുകയായിരുന്ന സുഹൃത്ത് ബിലാല്‍ തലയിൽ തൊപ്പിവച്ചിരുന്നു. അതായിരിക്കാം ആക്രമണം തുടങ്ങാനുള്ള കാരണം. ബിലാല്‍ ഭിന്നശേഷിക്കാരനാണ്. ആ പരിഗണന പോലുമുണ്ടായില്ല. സെയ്ഫിയുടെ ഇടതുകൈവിരലുകള്‍ ആക്രമണത്തില്‍ ഒടിഞ്ഞു. ബിലാലിനും പരിക്കേറ്റു. ഇങ്ങനെ ഓരോരുത്തർക്കും ഭീകരതയുടെ ഓരോരോ കഥകളാണ് പറയാനുള്ളത്.
വെള്ളിയാഴ്ച കർഫ്യൂവിൽ ഇളവുവരുത്തിയതോടെ ചിലയിടങ്ങളിൽ കടകൾ തുറന്നു. വാഹനങ്ങളോടി. റോഡുകളിൽ കുമിഞ്ഞുകൂടിയ കലാപത്തിന്റെ അവശിഷ്ടങ്ങൾ മുനിസിപ്പൽ ജീവനക്കാർ ട്രക്കുകളിൽ നീക്കുന്നതിനും വൈദ്യുതിജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജാഫ്രാബാദ്, മൗജാപുർ, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജൻപുര, കബീർ നഗർ, ബാബർപുര, സീലാംപുർ തുടങ്ങിയ പ്രശ്നമേഖലകളിൽ ഡൽഹി പോലീസിനു പുറമേ ഏഴായിരത്തോളം അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എത്രയുംവേഗം സമാധാനം വീണ്ടെടുക്കുകയാണ് പോലീസിന്റെ പ്രധാനലക്ഷ്യമെന്ന് ജോയന്റ് കമ്മിഷണർ ഒ.പി. മിശ്ര പറഞ്ഞു. പ്രദേശത്തെ ജനങ്ങളോടും മതനേതാക്കളോടും പോലീസ് കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ട്. രണ്ടുദിവസങ്ങളിലായി 331 സമാധാനയോഗങ്ങൾ ചേർന്നു. കലാപത്തിനിടയിൽ സ്ത്രീകൾക്കുനേരെ നടന്ന ആക്രമണത്തിന്റെ വിശദവിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന വനിതാകമ്മിഷൻ പോലീസിന് നോട്ടീസയച്ചു.
https://www.facebook.com/Malayalivartha