എന്റെ കടമയും ഉത്തരവാദിത്വവുമാണിത്' നിറവയറുമായി എംഎല്‍എ ബജറ്റ് സമ്മേളനത്തില്‍; നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവുമാണ് എന്ന് എം എൽ എ

നമിത മുന്ദട ഗർഭിണിയാണ്.പക്ഷെ അങ്ങനെ അങ്ങ് അടങ്ങിയിരിക്കാൻ കഴിയില്ല നമിതയ്ക്ക് . കാരണം ഉത്തരവാദിത്ത ബോധമുള്ള ഒരു ജനപ്രതിനിധിയാണ് അവർ . എട്ടു മാസം ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബീഡ് എംഎല്‍എ നമിത മുന്ദട. ഗര്‍ഭിണിയായിരിക്കെ നിയമസഭാ സമ്മേളനത്തിനെത്തുന്ന ആദ്യ എംഎല്‍എയാണ് താനെന്ന് 30കാരിയായ നമിത പറയുന്നു.
ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ നിയമസഭയില്‍ ഉണ്ടായിരിക്കുക എന്നത് തന്‍റെ കര്‍ത്തവ്യമാണെന്നും മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കേണ്ടതുണ്ടായിരുന്നെന്നും നമിത മുന്ദട പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭധാരണം ഒരു അസുഖമല്ലെന്നും ഒരു സ്ത്രീ കടന്നുപോകേണ്ട ഘട്ടമാണെന്നുമാണ് പെണ്‍ഭ്രൂണഹത്യകള്‍ക്ക് കുപ്രസിദ്ധി നേടിയ ബീഡിനെ പ്രതിനിധീകരിക്കുന്ന ശക്തയായ വനിതാ എംഎല്‍എയുടെ അഭിപ്രായം. പെണ്‍ ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായ ബീഡില്‍ നിന്നുള്ള എംഎല്‍എ തന്നെ നിറ വയറുമായി നിയമസഭയിലെത്തിയത് എന്തായാലും ശ്രദ്ധേയമായി.
ഗര്‍ഭാവസ്ഥയില്‍ തനിക്കും നിരവധി പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുകയും ജോലിയെ ഇതിനോടൊപ്പം കൊണ്ടുപോകുകയുമാണെന്ന് നമിത കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ പലപ്പോഴും തങ്ങളുടെ കർത്തവ്യത്തിൽ നിന്നും മാറി നിൽക്കുമ്പോഴും
പദവികൾ ദുരുപയോഗം ചെയ്യുമ്പോഴും അതിൽ നിന്നെല്ലാം വ്യത്യസ്തയായി മാതൃകയാവുകയാണ് ഈ എം എൽ എ . ഗര്ഭാവസ്ഥ എന്നത് ഒരു രോഗമല്ലെന്നും സ്ത്രീകടന്നു പോകേണ്ട ഒരു ഘട്ടമാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്ന നമിത തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍സിപി മുന്‍മന്ത്രി വിമല്‍ മുണ്ഡാഡേയുടെ മരുമകളാണ് നമിത. എന്‍സിപിയില്‍ നിന്നും രാജിവെച്ച നമിത ബിജെപി ലോക്‌സഭാംഗമായ പ്രീതം മുണ്ഡേയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായാണ് എന്‍സിപി പ്രസിഡണ്ട് ശരദ് പവാര്‍ നമിത മുന്ദടയെ പ്രഖ്യാപിച്ചിരുന്നത്. . ബീഡ് ജില്ലയിലെ കൈജ് മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നമിത മുന്ദഡ പിന്നീട് ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha