നരേന്ദ്ര മോദിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; കോളജ് അധ്യാപകന്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തിപരമായ തരത്തില്‍ ഫേസ്ബുക് പോസ്റ്റിട്ടെന്ന് ആരോപിച്ച് കോളജ് അധ്യാപകനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി കലാപത്തിെന്റ പശ്ചാതലത്തില്‍ മോദിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ച് പോസ്റ്റിട്ടതിനാണ് സൗര്‍ദീപ് സെന്‍ഗുപ്തയെ അറസ്റ്റ് ചെയ്തതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ഡല്‍ഹിയില്‍ ബി.ജെ.പി ഗോധ്ര കൂട്ടക്കൊല പുനസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലീം പള്ളികളും വീടുകളും പ്രെട്രോള്‍ ബോംബെറിഞ്ഞ് തകര്‍ക്കുന്നു. ഡല്‍ഹിയിലെ മുസ്ലീംകള്‍ അവരുടെ മതത്തിെന്റ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റില്‍ നരേന്ദ്രമോദി കൂട്ടകൊലപാതകിയാണെന്നും സൗര്‍ദീപ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടെതന്ന ഖേദപ്രകടനവുമായി സര്‍ദീപ് രംഗത്തെത്തി. വിദ്യാര്‍ഥികള്‍ തന്നെയാണ് സര്‍ദീപിനെതിരെ പരാതികൊടുത്തത്. അധ്യാപകന്‍ സനാതന ധര്‍മത്തെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നും വര്‍ഗീയ കലാപത്തിന് ശ്രമിച്ചുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha