മനുഷ്യൻ എത്രമാത്രം ക്രൂരനാകും എന്നതിന്റെ തെളിവാണ് ഇത്.... ഒരു പക്ഷെ മനുഷ്യനേക്കാൾ ക്രൂരത കാണിക്കാൻ ഭൂമിയിലുള്ള ഒരു മൃഗത്തിന് പോലും സാധിക്കില്ല എന്ന് അടിവരയിട്ട് ഉറപ്പൊക്കുന്നതാണ് ഈ സംഭവം . വെറും മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഇരുപതിലധികം തവണ കുത്തി പരിക്കേല്‍പ്പിച്ച് വയലില്‍ തള്ളി....ഒടുവിൽ നായ്ക്കൾ കടിച്ചുകീറാനെത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികൾ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു... എങ്കിലും ജീവനായി മല്ലിടുകയാണ് ആ കുഞ്ഞ് ...

മനുഷ്യൻ എത്രമാത്രം ക്രൂരനാകും എന്നതിന്റെ തെളിവാണ് ഇത്. ഒരു പക്ഷെ മനുഷ്യനേക്കാൾ ക്രൂരത കാണിക്കാൻ ഭൂമിയിലുള്ള ഒരു മൃഗത്തിന് പോലും സാധിക്കില്ല എന്ന് അടിവരയിട്ട് ഉറപ്പൊക്കുന്നതാണ് ഈ സംഭവം . വെറും മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഇരുപതിലധികം തവണ കുത്തി പരിക്കേല്‍പ്പിച്ച് വയലില്‍ തള്ളി....ഒടുവിൽ നായ്ക്കൾ കടിച്ചുകീറാനെത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികൾ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു... എങ്കിലും ജീവനായി മല്ലിടുകയാണ് ആ കുഞ്ഞ് ...ഗുജറാത്തിലാണ് സംഭവം
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അതി ദാരുണമായ രീതിയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട്. എന്നാല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമത്തിലെ ഒരു വയലില്‍ നിന്നുമാണ് പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വയലില്‍ ക്രിക്കറ്റ് കളിക്കുന്നതിന് വേണ്ടി എത്തിയ കുട്ടികള്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ കുട്ടിയെ നായ കടിച്ച നിലയില്‍ കണ്ടെത്തുകയായിരുുന്നു. പിന്നീട് കുട്ടികള്‍ കല്ലുകള്‍ എറിഞ്ഞപ്പോള്‍ നായ കുഞ്ഞിനെ ഉപേക്ഷിച്ച് ഓടി
20ലധികം കുത്തേറ്റ മുറിവുകള്‍ കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ട് .. നവജാത ശിശുവിനെ ആരോ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു. കുഞ്ഞിന്റെ നിലവിലെ അവസ്ഥ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കുഞ്ഞിനെ വിശദമായി പരിശോധിച്ചപ്പോള്‍ കുത്തേറ്റതിന്റെ മൂറിവുകള്‍ക്ക് പുറമെ വായില്‍ നിന്നും മണ്ണ് കണ്ടെത്തിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. കുത്തിയ ശേഷം കുഞ്ഞ് മരിച്ചുവെന്ന് കരുതി വയലില്‍ ഉപേക്ഷിച്ചതാകാന് സാധ്യത എന്നാണു സംശയം
https://www.facebook.com/Malayalivartha