ജമ്മു കശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം... ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്

ജമ്മു കശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. പുല്‍വാമയിലെ കാകപ്പോരയിലാണ് ആക്രമണമുണ്ടായത്.ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് പോലീസ് സ്റ്റേഷന്റെ ഭിത്തിയില്‍ പതിച്ച ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha

























