വിദേശികൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ; കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രവാസികൾ അനിശ്ചിതത്വത്തിൽ

കൊറോണ ഭീതി ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെ തന്നെ എന്നതിൽ സംശയമില്ല. എന്നാൽ ആ ഭീതിയിൽ നിന്നും മുക്തി നേടാൻ നാട്ടിലേക്ക് വരുന്നവരാണെങ്കിൽ തന്നെയും നാട്ടുകാർ ഒറ്റപ്പെടുത്തുന്ന കാഴ്ച സജീവമാകുകയാണ്. അതോടൊപ്പം യാത്രാവിലക്കും പ്രവാസികളെ ഏറെ വലയ്ക്കുകയാണ്. കുവൈത്തിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പ്രവാസികൾ അനിശ്ചിതത്വത്തിൽ. ഇപ്പോഴിതാ കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍റെ മുന്നറിയിപ്പ്.
ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദേശികള്‍ക്കാണ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവിൽ ഇന്ത്യയിലുള്ള വിദേശികൾ വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അടുത്തുള്ള എഫ്ആർആഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.അതേസമയം ഇറ്റലിയിൽ നിന്ന് 42 മലയാളകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.അതിനിടെ സംസ്ഥാനത്ത് ഇറ്റലിയിൽ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരെത്തിയ പുനലൂരിലെ ബന്ധു വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും അവരുടെ അയൽവാസികളായ രണ്ട് പേർക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ആക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു ബഹ്റൈനിലെ മനാമയിലിറങ്ങി സൗദിയിലേക്കു പോകാനിരുന്ന നൂറോളം മലയാളികൾക്കു കണക്‌ഷൻ വിമാനം ലഭിച്ചില്ല. ബഹ്റൈൻ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു സൗദി വിലക്ക് ഏർപ്പെടുത്തിയതാണു പ്രശ്നം. ഇവരെ തിരുവനന്തപുരം, കൊച്ചി വിമാനങ്ങളിലായി നാട്ടിലേക്കു മടക്കിവിട്ടു. യുഎഇ വഴി സൗദിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ 2 വിമാനങ്ങളിലായി പോകേണ്ടിയിരുന്ന 116 പേരെ കോഴിക്കോട്ടുനിന്നു കൊണ്ടുപോയില്ല. കോഴിക്കോട്ടു നിന്നു സൗദിയിലേക്കു നേരിട്ടുള്ള സർവീസുകളിൽ ജോലി ആവശ്യാർഥം പോകുന്നവർക്കു തടസ്സമില്ല.
ഖത്തർ വിലക്ക് ഏർപ്പെടുത്തിയതോടെ കണ്ണൂരിൽ നിന്ന് ഇന്നലെ 333 പേരുടെ ദോഹ യാത്ര മുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കു മറ്റൊരു ദിവസത്തേക്കു ടിക്കറ്റ് മാറ്റിയെടുക്കാം. ഖത്തറിന്റെ വിലക്കു പ്രഖ്യാപനം വരുംമുൻപു കേരളത്തിൽ നിന്നു പുറപ്പെട്ടവരെ വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ വൈകിട്ടോടെ പ്രവേശനം അനുവദിച്ചു. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കു നിയന്ത്രണങ്ങളില്ല. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നു ദോഹയിലേക്കുള്ള വിമാന സർവീസുകളെല്ലാം നിർത്തി. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളും താൽക്കാലികമായി നിർത്തുമെന്നാണു സൂചന.
https://www.facebook.com/Malayalivartha


























