കര്‍ണാടകയില്‍ കൊറോണ സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന 76കാരന്‍ മരിച്ചു

കര്‍ണാടകയില്‍ കൊറോണ സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന 76കാരന്‍ മരിച്ചു. മുഹമ്മദ് ഹുസൈന്‍ സിദ്ദിക്കി എന്ന വ്യക്തിയാണ് മരിച്ചത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇയാള്‍ അടുത്തിടെയായിരുന്നു സൗദി അറേബ്യയില്‍ നിന്നും നാട്ടിൽ വന്നത്. എന്നാൽ ഇയാള്‍ക്ക് കൊറോണയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ലായിരുന്നു . എന്നാൽ ഇദ്ദേഹത്തിന്റെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലങ്ങള്‍ വന്നതിന് ശേഷം കൂടുതൽ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ.
അതേസമയം രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62 ആയി .ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഇന്ന് ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 62 ആയി കഴിഞ്ഞു. ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. യുപിയില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























