ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ വീഴ്ത്താനുള്ള തിരക്കിലായതിനാൽ ഇന്ധന വില കുറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞില്ല; പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മോദിയെ വിമർശിച്ച് രാഹുൽ രംഗത്ത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള തിരക്കിനിടയിൽ ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു . ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി മധ്യപ്രദേശ് വിഷയത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി വന്നിരിക്കുന്നത്.
ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ വീഴ്ത്താനുള്ള തിരക്കിലായതിനാലാകാം മോദി സര്‍ക്കാറിന് ആഗോളവിപണിയില്‍ ഇന്ധന വിലയില്‍ 35 ശതമാനം കുറവുണ്ടായതെന്നും ഈ വിവരം അറിയാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിക്കുകയും ചെയ്തു. ആഗോള വിപണിയിലുണ്ടായ വിലയിടിവിന്റെ ഗുണം ഇന്ത്യക്കാര്‍ക്ക് കിട്ടുവാൻ പെട്രോള്‍ വില 60 രൂപയിലും താഴെയായി കുറയ്ക്കണമെന്നും രാജ്യത്തെ തകര്‍ന്ന സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























