കൊറോണ ഭീതിയിൽ ചിക്കനെ കയ്യൊഴിഞ്ഞ് ജനങ്ങൾ... ഇപ്പോൾ ചക്കയാണ് താരം..വിപണിയിൽ ചിക്കന്റെ വിലയിടിഞ്ഞു... ചക്കക്ക് കിലോക്ക് വില 120

ലോകം മുഴുവൻ ഇപ്പോൾ കഴിയുന്നത് കൊറോണ ഭീതിയിലാണ്. നിമിഷ നേരങ്ങൾക്കൊണ്ട് പകർന്നു പിടിക്കുന്ന രോഗത്തിന് പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും ഭീതിജനകം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും നിലവിലുണ്ട്. ഇതിനോടൊപ്പം തന്നെ നിരവധി വ്യാജ പ്രചാരണങ്ങളും സജീവമായുണ്ട്. ചൂട് കൊറോണയെ തടയുമോ, മാസ്ക്ക് ധരിച്ചാൽ കൊറോണ പകരാതിരിക്കുമോ, ഡെറ്റോൾ കൊറോണയെ തടയുമോ തുടങ്ങി നിരവധി സംശയങ്ങളാണ് കൊറോണയെ സംബന്ധിച്ച് നിലവിലുള്ളത്. ഇതിനോടൊപ്പം തന്നെ വ്യാപകമായി നിലവിലുള്ള മറ്റൊരു കാര്യമാണ് മാംസാഹാരങ്ങൾ വഴി കൊറോണ പകരുമെന്നുള്ളത്.കൊറോണ വൈറസ് ബാധയും പക്ഷിപ്പനിയുമെല്ലാം വിപണിയിലും വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിക്കനിലൂടെ രോഗബാധയുണ്ടാകുമെന്ന നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെയും വലിയ ചർച്ചകൾക്ക് ഇടയാക്കുന്നത്.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴിയിറച്ചിയുടെ വില കൂപ്പു കുത്തിയിരിക്കുന്നു. മാത്രമല്ല ഹോട്ടലുകളിലടക്കം മാംസവിഭവങ്ങള്‍ ലഭ്യമല്ലാതാവുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുമെന്ന് സ്ഥിതീകരണമൊന്നുമില്ലെങ്കിലും ഭീതി കാരണം മാംസാഹാരത്തോട് ജനങ്ങള്‍ക്ക് വിമുഖതയാണുള്ളത്. ഉത്തരേന്ത്യയില്‍ ആണ് ഇത്തരമൊരു ഭയം കൂടുതലായി നിലനിൽക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഉത്തരേന്ത്യയിൽ മാംസാഹാരങ്ങൾക്ക് പകരമായി മറ്റൊരു വസ്തുവിനാണ് ഇപ്പോൾ പൊള്ളുന്ന വില. നമ്മുടെ നാട്ടിൽ സാധാരണയായി ലഭ്യമാകുന്ന ചക്കയാണ് ഇപ്പോൾ വിപണിയിലെ താരം. ഏറ്റവും കൂടുതൽ വിലയും ചക്കക്ക് തന്നെ. കൊറോണ വൈറസ് കാരണം ആട്ടിറച്ചിയും കോഴിയിറച്ചിയും ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഇതിന് പകരമായി ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുവായി ചക്ക പ്രാധാന്യം നേടുന്നത്. ബിരിയാണി അടക്കമുള്ളവയ്ക്ക് പോലും ചക്കയാണ് ഇപ്പോള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.
ലക്‌നൗവില്‍ ഇപ്പോള്‍ ഒരു കിലോ ചക്കയുടെ വില 120 രൂപയാണ് . സാധാരണ പരമാവധി 50 രൂപ വരെയായിരുന്നു നഗരത്തില്‍ ഒരു കിലോ ചക്കയുടെ വില. ഇതാണ് പൊടുന്നനെ വര്‍ധിച്ചിരിക്കുന്നത്. മാത്രമല്ല, ആവശ്യം ഏറിയതോടെ വിപണിയില്‍ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, ആവശ്യക്കാരില്ലാത്തതിനാല്‍ കോഴിയിറച്ചിയുടെ വില 80 രൂപയായി താഴുകയും ചെയ്തു. മട്ടണ്‍ ബിരിയാണിക്ക് പകരം ഇപ്പോള്‍ ചക്ക ബിരിയാണിയാണ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു . താരതമ്യേന മികച്ച രുചിയാണ് ചക്ക ബിരിയാണിക്ക്. കടകളില്‍ ചക്ക കിട്ടാനില്ലെന്നത് മാത്രമാണ് ആകെയുള്ള പ്രശ്‌നമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി മാംസഭക്ഷണം ഉപയോഗിച്ചിരുന്ന പല കുടുംബങ്ങളും കൊറോണ ഭീതിയെ തുടർന്ന് ഇപ്പോൾ സസ്യഭക്ഷണത്തിലേയ്ക്ക് മാറുകയാണ്. കൊറോണ ഭീതി ഉത്തരേന്ത്യയിലെ ഇറച്ചിക്കോഴി വ്യവസായത്തെ കാര്യമായി ബാധിച്ചു . പക്ഷികള്‍ മുഖേന കൊറോണ വൈറസ് പകരുമെന്ന തെറ്റിദ്ധാരണയാണ് ജനങ്ങള്‍ കോഴിയിറച്ചി ഉപേക്ഷിക്കാന്‍ കാരണം. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനും ജനങ്ങളെ കോഴിയിറച്ചിയിലേയ്ക്ക് തിരികെ എത്തിക്കുന്നതിനും ഇറച്ചിക്കോഴി കര്‍ഷകരുടെ സംഘടന അടുത്തിടെ ചിക്കന്‍ മേളകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വലിയ പ്രയോജനം ലഭിച്ചിരുന്നില്ല
കോഴിയിറച്ചി മാത്രമല്ല, ആട്ടിറച്ചി, മത്സ്യം എന്നിവയ്ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം ഇന്നലെ 8 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതിയിലാണ് കേരളം. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രോഗബാധിതരുമായി സമ്പർക്കത്തിലുളളവരെ കണ്ടെത്താൻ പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും. രാജീവ് ഗാന്ധി സെന്‍ററിലും പരിശോധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശക്തമായ പ്രതിരോധനടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























