കൊറോണ വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഐആര്‍ഡിഎ; ആരോഗ്യ ഇൻഷുറൻസ് കമ്പനികള്‍ക്ക് നിർദേശം കൈമാറി

ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കൊറോണ വൈറസ് ബാധയ്ക്ക് (COVID-19) മെഡിക്കൽ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. എല്ലാ ആരോഗ്യ ഇൻഷുറൻസ് കമ്പനികള്‍ക്കും ഐആര്‍ഡിഎ ഇതുസംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ കൈമാറി.
ഐആര്‍ഡിഎ നിയമത്തിലെ സെക്ഷൻ 14 (2) ലെ വ്യവസ്ഥകൾ പ്രകാരമാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. “ആശുപത്രി ചെലവുകൾക്കുള്ള ചികിത്സയ്ക്കായി കവറേജ് അനുവദിക്കുകയാണെങ്കിൽ, പോളിസി ഹോൾഡർമാർക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്, കൊറോണ വൈറസിന് കീഴിൽ റിപ്പോർട്ടുചെയ്ത എല്ലാ ക്ലെയിമുകളും കൈകാര്യം ചെയ്യും,” ഇൻഷുറൻസ് റെഗുലേറ്റർ പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കുന്നു.
സർക്കുലർ അനുസരിച്ച്, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ഒരു പോളിസിയുടെ പരിധിയിൽ വരികയാണെങ്കിൽ അതിന് പരിഹാരം കാണണമെന്നും, എല്ലാ കൊറോണ വൈറസ് കേസുകളും വേഗത്തിൽ കൈകാര്യം ചെയ്യണമെന്നും ഐആര്‍ഡിഎ നിർദേശം നൽകി.
കൊറോണ വൈറസ് ക്ലെയിമുകൾ നിരസിക്കുന്നതിന് മുമ്പ്, സമഗ്രമായ അവലോകനം നടത്തണമെന്നും ഐആര്‍ഡിഎ പറയുന്നു.കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ 14 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 60 കടന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























