ഉന്നാവില്‍ ഒൻപതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; തട്ടികൊണ്ടുപോയത് ഹോളി ആഘോഷത്തിനിടെ

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി . ഹോളി ആഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു ചൊവ്വാഴ്ചയായിരുന്നു ക്രൂര കൊലപാതകം നടന്നത്.
ഹോളി ആഘോഷത്തിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ സമീപത്തെ വിജനമായ വയലില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെതുകയായിരുന്നു . ഉടന്‍തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ കുട്ടി മരണപ്പെട്ടു. പെണ്‍കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ വയലില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തായി നാട്ടുകാര്‍ പരാതിപ്പെടുന്നു.പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പോലീസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























