ഇനി മിനിമം ബാലൻസ് വേണ്ട; സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലന്‍സ് ഒഴിവാക്കി എസ് ബി ഐ

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി എസ്ബിഐ . 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭ്യമാകും . നിലവിൽ എസ്‌ബിഐ സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കൾ മെട്രോ, സെമി അർബൻ, ഗ്രാമീണ മേഖലകളിൽ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ടതുണ്ടായിരുന്നു. ശരാശരി പ്രതിമാസ ബാലൻസ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ഈടാക്കിയിരുന്നു.
എസ്എംഎസ് ചാർജുകളും എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവർഷം മൂന്ന് ശതമാനമാക്കി മാറ്റുകയും ചെയ്തു .
“ഈ പ്രഖ്യാപനം ഞങ്ങളുടെ വിലയേറിയ ഉപഭോക്താക്കള്‍ക്ക് കൂടുതൽ പുഞ്ചിരിയും ആനന്ദവും നൽകും. ഈ തീരുമാനം എസ്‌ബിഐയുമായുള്ള ബാങ്കിംഗിലേക്ക് ഞങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്നും എസ്‌ബിഐയിൽ അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു, ”ചെയർമാൻ രജനിഷ് കുമാർ പ്രസ്താവനയിൽ വെളിപ്പെടുത്തി
ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബിഐ. രാജ്യത്തെ ഏറ്റവും വലിയ പണയ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നബാങ്കും . 2019 ഡിസംബർ 31 ലെ കണക്കനുസരിച്ച് ബാങ്കിന് 31 ലക്ഷം കോടി രൂപയുടെ നിക്ഷേപ അടിത്തറയുണ്ട്. ഇന്ത്യയിൽ 21,959 ശാഖകളും ബാങ്കിനുണ്ട്.
https://www.facebook.com/Malayalivartha


























