സിന്ധ്യയുടേത് ബിജെപി രക്തം തന്നെ..ആ രാഷ്ട്രീയ കാലുമാറ്റത്തിന്റെ ചരിത്രമിങ്ങനെ...ആവർത്തിച്ചത് ഗ്വാളിയര്‍ രാജകുടുംബത്തില്‍ 53 വര്‍ഷം മുമ്പുണ്ടായ രാഷ്ട്രീയ കാലുമാറ്റ ചരിത്രം

രണ്ടു ദശാബ്ദം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. പുതിയ തുടക്കത്തിന് സമയമായി' പക്ഷേ അത് തുടക്കമല്ലായിരുന്നു അതൊരു തിരിച്ചുപോക്കാണ് എന്നുള്ളത് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ തന്നെ സിന്ധ്യക്ക് മനസ്സിലാകും. ഗ്വാളിയര്‍ രാജകുടുംബത്തില്‍ 53 വര്‍ഷം മുമ്പുണ്ടായ രാഷ്ട്രീയ കാലുമാറ്റ ചരിത്രം വീണ്ടും ഒന്നുകൂടി ആവര്‍ത്തിച്ചിരിക്കുന്നു ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. പക്ഷേ കോണ്‍ഗ്രസിനെ സംബന്ധിച്ച് അന്നും ഇന്നും ഇത് തിരിച്ചടി തന്നെയാണ്. 1967ല്‍ സിന്ധ്യയുടെ മുത്തശ്ശിയും ഗ്വാളിയര്‍ രാജമാതാവുമായ വിജയരാജെ സിന്ധ്യയാണ് കൂറുമാറ്റത്തിന്റെ ആദ്യചരിത്രം കുറിച്ചത്. തനിക്ക് രാഷ്ട്രീയ അടിത്തറ നല്‍കിയ കോണ്‍ഗ്രസ് വിട്ട് രാജമാത അന്ന് ജനസംഘത്തിലേക്ക് ചേക്കേറി. അതേവഴിയിലൂടെ ചെറുമകന്‍ ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിന് അഡാറ് പണികൊടുത്തുകൊണ്ടാണ് കാവിപാളയത്തിലേക്ക് കാലുമാറിയിരിക്കുന്നത്.
മോദിയെയും അമിത്ഷായെയും കണ്ട ജ്യോതിരാദിത്യ സിന്ധ്യക്ക് കുറഞ്ഞത് ഒരു കേന്ദ്രമന്ത്രി സ്ഥാനമെങ്കിലും കിട്ടാതെ ഇങ്ങനെ ഒരു കാലുവാരല്‍ പ്രയാസം തന്നെയാണ്. അതുകൊണ്ട് ഉടന്‍ ഏതെങ്കിലും ഒരു വകുപ്പില്‍ ഒരു കേന്ദ്ര സഹമന്ത്രിയെയോ മന്ത്രിയോ ഉണ്ടാകും. ഗ്വാളിയര്‍ രാജവംശം കൂടെയുള്ളപ്പോള്‍ മദ്ധ്യപ്രദേശില്‍ തങ്ങളുടെ ശക്തി അരക്കിട്ടുറപ്പിക്കാന്‍ ബി.ജെ.പിയ്ക്ക് ഇതില്‍പരം ഒരു കാര്യം വേറെ വേണ്ടതില്ല. വിജയരാജെ സിന്ധ്യ,? യശോദരാജെ സിന്ധ്യ,? വസുന്ധര രാജെ സിന്ധ്യ തുടങ്ങി ഇന്ന് ജ്യോതിരാദിത്യ സിന്ധ്യ വരെ എത്തിയിരിക്കുന്നു ആ ചരിത്രം. മുത്തശി വിജയരാജെ സിന്ധ്യയുടെ ആഗ്രഹവും ജ്യോതിരാദിത്യസിന്ധ്യ ബി.ജെ.പിയിലേക്കെത്തണമെന്നുതന്നെയായിരുന്നു.
1957ല്‍ കോണ്‍ഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച് എം.പിയായി. എന്നാല്‍ 10 വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നിരാശയായി വിജയരാജെ രാജിവച്ചു. അതിന് ശേഷം നേരെ ജനസംഘത്തിലേക്ക്. ഗ്വാളിയറില്‍ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത.് 1971ല്‍ രാജ്യമെമ്പാടും ഇന്ദിരാഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ ഗ്വാളിയര്‍ മേഖലയെ മുഴുവന്‍ കാവി പുതപ്പിക്കാന്‍ വിജയരാജെയ്ക്ക് കഴിഞ്ഞു എന്നത് നേട്ടം തന്നെയാണ്. ആ തെരഞ്ഞെടുപ്പില്‍ വിജയരാജെ ഭിന്ദില്‍ നിന്നും അടല്‍ ബിഹാരി വാജ്‌പേയി ഗ്വാളിയറില്‍ നിന്നും വിജയരാജയുടെ മകനും ജ്യോതിരാദിത്യയുടെ അച്ഛനുമായ മാധവറാവു സിന്ധ്യ ഗുണയില്‍ നിന്നും ജനസംഘത്തിന്റെ ബാനറില്‍ ലോക്സഭയിലെത്തി. 1980ലെ തിരഞ്ഞെടുപ്പിലാണ് മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസില്‍ എത്തിയത്. 2001 ല്‍ വിമാനാപകടത്തില്‍ മരിക്കുന്നതു വരെ അദ്ദേഹം കോണ്‍ഗ്രസിലായിരുന്നു. പിതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഉന്നതനേതാവായി വളര്‍ന്നു കൊണ്ടിരുന്ന ജ്യോതിരാദിത്യയാണ് ഇപ്പോള്‍ മുത്തശിയുടെ പാതയിലൂടെ ബി. ജെ. പിയില്‍ എത്തിയതും.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ 75-ാം ജന്മദിനത്തിലാണ്, മകന്‍ ജ്യോതിരാദിത്യ സിന്ധ്യ അച്ഛന്റെ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് മറുകണ്ടം ചാടിയത്. ചൗഹാന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇന്നലെ മാധവറാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോഴേ രാഷ്ട്രീയ വിദഗ്ദ്ധര്‍ ചിലത് ഊഹിച്ചിരുന്നു. സംഗതി വെറുതെയാവില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വവും കണക്കുകൂട്ടി. അത് തെല്ലും പിഴച്ചില്ല. കൃത്യമായ രാഷ്ട്രീയ കരുനീക്കങ്ങളുമായി മകന്‍ സിന്ധ്യ മറുകണ്ടം ചാടി.
രാജീവ് ഗാന്ധിയുടെ ഉറ്റ അനുയായിയായിരുന്ന പിതാവ് മാധവ റാവു സിന്ധ്യ വിമാനാപകടത്തില്‍ മരിച്ചതിനുപിന്നാലെ 2001-ലാണു ജ്യോതിരാദിത്യ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിതാവിന്റെ 75-ാമതു ജന്മവാര്‍ഷിക ദിനത്തിലാണു ജ്യോതിരാദിത്യ പാര്‍ട്ടിയോടു വിടപറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ഗ്വാളിയറിന്റെ ഭരണചക്രം തിരിച്ചിരുന്ന സിന്ധ്യകുടുംബത്തിലെ ഇളമുറക്കാരനെ മദ്ധ്യപ്രദേശിലെ പാര്‍ട്ടിയുടെ യുവത്വത്തിന്റെയും പ്രസരിപ്പിന്റെയും മുഖമായാണു കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. 2012-14 കാലയളവില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ഊര്‍ജമന്ത്രിയായിരുന്ന സിന്ധ്യ നിലവില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. ഗുണ മണ്ഡലത്തില്‍നിന്നു നാലുവട്ടം എം.പിയായി തെരഞ്ഞെടുക്കപ്പട്ട ചരിത്രവും സിന്ധ്യക്ക് സ്വന്തം.കമല്‍നാഥുമായുള്ള പോര് രാജിയിലേക്ക്‌രെശിറശമമുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥുമായുള്ള ശീതസമരമാണു ജ്യോതിരാദിത്യയുടെ പടിയിറക്കത്തില്‍ കലാശിച്ചത്..
https://www.facebook.com/Malayalivartha


























