കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍...വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും

കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക്. എന്നാല്‍ പുതിയ സാഹചര്യം മനസിലാക്കി നീട്ടുകയായിരുന്നു.
വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും.
https://www.facebook.com/Malayalivartha


























