ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് ... സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രി

ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് നടപടിയുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ നിന്ന് 83 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു.
മിലാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇവരെ മനേസറിലെ സൈനിക ക്യാംമ്ബിലേക്ക് മാറ്റിയിരിക്കുകയാണ് . ഇറ്റലിയില്‍ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ 52 പേരില്‍ 9 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 18 പേരെ ആലുവ താലൂക്ക് ആശുപത്രിയും നിരീക്ഷണത്തിലാക്കി. ബാക്കി 25 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.കൊറോണ വൈറസിന്റെ പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രാജ്യത്തെ 22 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























