ഡൽഹി കലാപത്തിൽ പങ്ക്; രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എഫ്.ഐ) നേതാക്കള്‍ അറസ്റ്റില്‍

വടക്കു കിഴക്കന്‍ ഡല്‍ഹിയിൽ അരങ്ങേറിയ കലാപങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എഫ്.ഐ) നേതാക്കള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി അധ്യക്ഷന്‍ പര്‍വേശ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്ല്യാസ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്.
ഇവർക്കെതിരെ കലാപത്തിന് പ്രേരണ നൽകിയതിനും സാമ്പത്തിക സഹായം നല്‍കിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇരുവരെയും ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.
അറസ്റ്റിലായ ഇല്ല്യാസ് ശിവ് വിഹാറിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കാറവല്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് എസ്.ഡി.പി.ഐ ടിക്കറ്റില്‍ ഇയാൾ മല്‍സരിച്ചിരുന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ കലാപം ആസൂത്രണം െചയ്തുവെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹമ്മദ് ദാനിഷിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷപ്രചരണം നടത്തിയെന്നും അക്രമം നടത്തുന്നതിന് ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുവെന്നും ദാനിഷ് മൊഴി നല്‍കിയതായി പൊലീസ് കോടതിയില്‍ അറിയിച്ചു. ദാനിഷില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പര്‍വേസിനെയും ഇല്ല്യാസിനെയും പിടികൂടിയത്.
https://www.facebook.com/Malayalivartha


























