മുഖ്യമന്ത്രിയാകാനില്ല; സര്‍ക്കാരിന്റെ തലവനായി നിയമസഭയില്‍ ഇരിക്കുന്നത് തനിക്ക് ചിന്തിക്കാനാകില്ലെന്നും പാര്‍ട്ടി തലവനായി ഇരിക്കാനാണ് ഇഷ്ടമെന്നും രജിനികാന്ത്; തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം മറക്കുകയാണെന്നും ഈ സ്ഥിതി മാറണമെന്നും രജിനികാന്ത് ആവശ്യപ്പെട്ടു

സ്റ്റെല്‍ മന്നന്‍ രജിനികാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയം ഔദ്യോഗികമായി പ്രഖ്യിപിച്ചു. രാഷ്ട്രീയത്തിലേക്ക്് വരുന്നത് വര്‍ഷങ്ങളുടെ നീണ്ട ആലോചനയ്ക്കു ശേഷമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്്. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലി്ക്കുമെന്നും നിലവിലെ രാഷ്ട്രീയ സംവിധാന മാറണം രജിനികാന്ത് വ്യക്തമാക്കി. ചെന്നൈയില്‍ ഫാന്‍സ് അസോസിയേഷന്‍ നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പ്രതികരണം. രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം എന്നുണ്ടാകുമെന്നും ഇന്ന് അറിയാമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ചടങ്ങില്‍ ആരാധകരെ അഭിസംബോധന ചെയ്യവേ തമിഴ്‌നാട്ടിലെ പ്രമുഖ പാര്‍ട്ടികളായ ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കുമെതിരെ രജിനികാന്ത് ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം മറക്കുകയാണെന്നും ഈ സ്ഥിതി മാറണമെന്നും രജിനികാന്ത് ആവശ്യപ്പെട്ടു. താന്‍ മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടിലെന്ന് പറഞ്ഞ രജിനീകാന്ത് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തലവനായി നിയമസഭയില്‍ ഇരിക്കുന്നത് തനിക്ക് ചിന്തിക്കാനാകില്ലെന്നും പാര്‍ട്ടി തലവനായി ഇരിക്കാനാണ് ഇഷ്ടമെന്നും രജിനികാന്ത് അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും നടന്‍ പറഞ്ഞു.
സിനിമാരംഗത്ത് ഇക്കാലമത്രയും പ്രയത്‌നിച്ച് ഉണ്ടാക്കിയെടുത്ത സല്‍പ്പേര് തനിക്ക് ഉപയോഗിക്കണമെന്നും ജനങ്ങളോട് തനിക്ക് പ്രതിബദ്ധതയുണ്ടായിരിക്കുമെന്നും രജിനീകാന്ത് പറഞ്ഞു. പഴയ രാഷ്ട്രീയ പാര്‍ട്ടികളില്‍ പുതുമുഖങ്ങള്‍ നേതൃത്വത്തിലേയ്ക്ക് എത്തുന്നില്ലെന്ന് രജിനികാന്ത് പറഞ്ഞു. അധികാരത്തിലെത്താന്‍ ബന്ധങ്ങളാണ് വേണ്ടത്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും മാനദണ്ഡമാകുമെന്ന് രജിനീകാന്ത് പറഞ്ഞു. പാര്‍ട്ടിയില്‍ അര്‍ഹതയുള്ളവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുമെന്നും രജിനീകാന്ത് പറഞ്ഞു. സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന യുവാക്കള്‍ക്കായി 50 മുതല്‍ 65 ശതമാനം വരെ സ്ഥാനങ്ങള്‍ നീക്കി വെക്കും. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളും നേതൃത്വത്തിലെത്തും. മറ്റു സ്ഥാനങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും മറ്റു പാര്‍ട്ടികളില്‍ നിന്ന് എത്തുന്നവര്‍ക്കുമായിരിക്കും നല്‍കുക. സമൂഹത്തില്‍ നല്ല പ്രതിച്ഛായയുള്ളവര്‍ക്കും യുവാക്കള്‍ക്കുമായിരിക്കും പാര്‍ട്ടിയില്‍ സ്ഥാനം. തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ കുറച്ച് നേതാക്കള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നും രജിനീകാന്ത് പറഞ്ഞു.
ഏറെക്കാലമായി രാഷ്ട്രീയ തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചയ്ക്കായി രജനീകാന്ത്, ഫാന്‍സ് അസോസിയേഷന്റെ യോഗം വീണ്ടും വിളിച്ചത്്. രജനീമക്കള്‍ മണ്ഡ്രത്തിലെ 36 ജില്ലാ സെക്രട്ടറിമാരും ചെന്നൈയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗശേഷം പാര്‍ട്ടി പ്രഖ്യാപന തീയതിയും രാഷ്ട്രീയ അജണ്ടയും താരം മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നാണ് രജനീകാന്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതുപോലെ ഒരു വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും ഇന്നു പ്രഖ്യാപനമുണ്ടാകും എന്നാണ് വിവരം. ഒരാഴ്ച മുമ്പ് ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍, രജനീ മക്കള്‍ മണ്ഡ്രം ഭാരവാഹികള്‍ക്ക് പാര്‍ട്ടി സംഘടനാ ചുമതല നല്‍കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ആരാധക കൂട്ടായ്മയായ രജനീ മക്കള്‍ മണ്ഡ്രത്തെ വിപുലപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്.
പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഓഗസ്റ്റില്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്. പിന്നാലെ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ സംസ്ഥാനത്തുടനീളം പര്യടനം നടത്തി അടുത്തു വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് രജനികാന്ത് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha


























