വനിതാ മാവോയിസ്റ്റ് (പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കേഡര്‍) ശ്രീമതി തമിഴ്‌നാട് പൊലീസിന്റെ പിടിയില്‍

മാവോയിസ്റ്റ് സംഘാംഗമായ യുവതിയെ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആനക്കട്ടി ചെക്‌പോസ്റ്റില്‍ നിന്നും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലേക്കു പോയ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കേഡര്‍ ശ്രീമതിയെയാണു പിടികൂടിയതെന്നു പൊലീസ്. തന്റെ പേര് ശോഭയെന്നാണ് പക്ഷേ യുവതി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അറിയുന്നത്. ഇവരെ ഈറോഡിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.
ആദ്യം പുറത്തുവന്ന വിവരം അനുസരിച്ച് കര്‍ണാടക ചിക്കമഗളൂരു സ്വദേശി ശ്രീമതി (സവിത-30) ആണ് പിടിയിലായതായി കരുതുന്നത്. കബനി ദളത്തില്‍ വിക്രം ഗൗഡയോടൊപ്പം ഉണ്ടായിരുന്ന ശ്രീമതി ഏതാനും വര്‍ഷമായി ഭവാനി ദളത്തില്‍ അട്ടപ്പാടി വനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നുള്ള വിവരമാണ് പൊലീസിനുള്ളത്. ശ്രീമതിക്ക് ഒന്നര വയസ്സുള്ള ഒരു കുഞ്ഞ് ഉള്ളതായും പൊലീസിനു സൂചന ലഭിച്ചിരുന്നു. വയനാട്ട് 9 പൊലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്. അഗളി പൊലീസ് സ്റ്റേഷനില്‍ 2016-ല്‍ യുഎപിഎ കേസും ഉണ്ട്. ആനക്കട്ടിക്കു സമീപം മൂലക്കൊമ്പ് വനപ്രദേശത്തെ ഒരു വീട്ടില്‍ ശ്രീമതി താമസിക്കുന്നതായി വിവരമുണ്ടായിരുന്നു.
എന്നാല്‍ തമിഴ്‌നാട് പൊലീസ് പിടികൂടിയതു ശോഭയെയാണെങ്കില്‍ ശ്രീമതി എന്ന പേരില്‍ പൊലീസ് രേഖകളിലുള്ളത് ആരാണെന്ന ചോദ്യം നിലനില്‍ക്കുന്നു. ഒക്ടോബറില്‍ അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ശ്രീമതി ഉണ്ടായിരുന്നതായി ആദ്യം വിവരം ലഭിച്ചിരുന്നു. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന അവര്‍ രക്ഷപ്പെട്ടതായി പൊലീസ് പിന്നീട് പറഞ്ഞു.
ശോഭയെന്നു പേരുള്ളയാള്‍ മാവോയിസ്റ്റ് രേഖകളില്‍ ഉണ്ടെങ്കിലും അവര്‍ കര്‍ണാടക ശിവമൊഗ്ഗ സ്വദേശിനിയാണ്. പിടിയിലായ വനിത തമിഴാണു സംസാരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് അട്ടപ്പാടി മേലേമഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോഴും ആരാണു മരിച്ചതെന്നു സ്ഥിരീകരിക്കാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി.
https://www.facebook.com/Malayalivartha


























