Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

നിര്‍ഭയാ കേസ്... പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്... ആരാച്ചാര്‍ തീഹാര്‍ ജയിലിലെത്തി, ഇനി ഒരു ഡമ്മി പരീക്ഷണം കൂടെ നടത്തും, നാല് പ്രതികളെയും മാര്‍ച്ച് 20 വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റുന്നതിന്നാണ് കോടതി ഉത്തരവിട്ടത്, വധശിക്ഷ ഒഴിവാക്കുന്നതിനും നീട്ടിവെയ്ക്കുന്നതിനും ഉള്ള എല്ലാ ശ്രമങ്ങളുമായി പ്രതികള്‍

18 MARCH 2020 07:23 AM IST
മലയാളി വാര്‍ത്ത

നിര്‍ഭയാ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക് .ആരാച്ചാര്‍ തീഹാര്‍ ജയിലില്‍ എത്തി്.തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരാച്ചാര്‍ പവന്‍ ജില്ലാദ് ജയിലില്‍ എത്തിയത്. ഇനി ഒരു ഡമ്മി പരീക്ഷണം കൂടെ നടത്തും. നാല് പ്രതികളെയും മാര്‍ച്ച് 20 വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റുന്നതിന്നാണ് കോടതി ഉത്തരവിട്ടത്. നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടികളും അവസാന ഘട്ടത്തിലാണ്. കുടുംബാംഗങ്ങളുമായി
കൂടിക്കാഴ്ച നടത്തുന്നതിനുള്ള അവസരം പ്രതികള്‍ക്ക് തീഹാര്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിരുന്നു.പ്രതികളായ മുകേഷ് സിംഗ്,പവന്‍ ഗുപ്ത,വിനയ് ശര്‍മ എന്നിവരുടെ ബന്ധുക്കള്‍ ജയിലില്‍ എത്തി ഇവരുമായി കൂടിക്കാഴ്ച നടത്തി.

എന്നാല്‍ അക്ഷയ് കുമാര്‍ സിംഗിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ കൂടിക്കാഴ്ച്ചയ്ക്കായി ജയിലില്‍ എത്തിയിട്ടില്ല. അതിനിടെ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. അതേസമയം മറ്റൊരു പ്രതി അക്ഷയ് കുമാര്‍ സിംഗ് വീണ്ടും രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കുന്നതിനും നീക്കം നടത്തുകയാണ്. മുകേഷ് സിംഗിന്റെ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയതിന് പിന്നാലെ പ്രതികളുടെ അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

കൃത്യം നടക്കുമ്പോള്‍ കേസിലെ പ്രതിയായ പവന്‍ ഗുപ്തയ്ക്ക് പ്രായ പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.എന്നാല്‍ ഹര്‍ജികള്‍ പരിഗണിച്ച കോടതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി പോലീസും തീഹാര്‍ ജയില്‍ അധികൃതരും ഒക്കെ വധശിക്ഷ നടപ്പിലാക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്.
അതേസമയം വധശിക്ഷ ഒഴിവാക്കുന്നതിനും നീട്ടിവെയ്ക്കുന്നതിനും ഉള്ള എല്ലാ ശ്രമങ്ങളും പ്രതികള്‍ സ്വീകരിക്കുകയാണ്. അതുകൊണ്ടാണ് അക്ഷയ് കുമാര്‍ സിംഗ് വീണ്ടും ദയാഹര്‍ജി നല്‍കിയത്. 2012 ഡിസംബര്‍ 16 നാണ് 23 വയസുള്ള പെണ്‍കുട്ടി സൗത്ത് ഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപെട്ടത്. ആറു പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ പ്രയപൂര്‍ത്തിയാകാത്തയാളായിരുന്നു.ഇയാള്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി.മറ്റൊരു പ്രതി രാം സിംഗ് കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 minute ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (11 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (37 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (4 hours ago)

Malayali Vartha Recommends