മുംബൈ ചേരിയില്‍ നാല് പേര്‍ക്ക് കോവിഡ്... അരലക്ഷം പേര്‍ നിരീക്ഷണത്തില്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി ഉള്‍പ്പെടെ ധാരാളം ചേരികള്‍ ഉള്ള നഗരമാണ് മുംബൈ. വൈറസ് വ്യാപനം ചേരി പ്രദേശങ്ങളെ കയ്യടക്കിയാല്‍ എല്ലാം കൈവിട്ടുപോകും. ഒന്നാമതായി ചേരിനിവാസികളില്‍ ഇപ്പോഴും കൊറോണയെക്കുറിച്ചുള്ള കാര്യമായ അവബോധം എത്തിയിട്ടില്ല. അതിനിടെയിലാണ് ഏറ്റവും ആശങ്കയേറ്റുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. മുംബൈ ചേരികളില്‍ നാല് പേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചുവെന്നാണ് വിവരം. പരേലിലെ അറുപത്തിയഞ്ചുകാരിക്കും കലേനിയിലെ 37 കാരിക്കുമാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ഘട്ട്‌കോപാര്‍ ചേരിയിലെ 68കാരിക്കും 25കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെയാണ് ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നത്.
അതിനിടെ, മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെന്‍ട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.
അതേസമയം, ചെറിയ സ്ഥലത്ത് നിരവധി പേര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായ ചേരികളില്‍, പലപ്പോഴും ഒരു മുറിയില്‍ ഒന്നില്‍ അധികം കുടുംബങ്ങളുണ്ടാകും. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലവുമാണിത്. മുംബൈയില്‍ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയും നഗരത്തിനുള്ളിലാണ്. ഇതേ തുടര്‍ന്ന്് ചേരിനിവാസികളെ ഒന്നടങ്കം നിരീക്ഷണത്തിലാക്കിയത്. പലര്‍ക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചേരികള്‍ എത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കര്‍ശനമായി പറഞ്ഞിട്ടുണ്ട്.
അതേസമയം, മുംബൈ പൂണെ അടക്കമുള്ള നഗരങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലേക്കും രോഗം പടരുകയാണ്. മുംബൈയിലും താനെയിലും ഓരോ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയര്‍ന്ന്ു. അതേസമയം കൊവിഡ് രോഗികള്‍ക്ക് മാത്രമായി സജ്ജീകരിച്ച മുംബൈ സെവന്‍സ് ഹില്‍ ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി.
വീടുകളില്‍ സാധനങ്ങളെത്തിക്കാന്‍ ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിരോധനാജ്ഞയ്ക്കിടെ റോഡിലിറങ്ങിയതിന് ഇന്നലെ നൂറിലേകെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ശത്രുവിനെ നേരില്‍ കാണാനാകാത്ത യുദ്ധമാണിതെന്നും ഇനിയെങ്കിലും ജനങ്ങള്‍ സര്‍ക്കാരിനെ അനുസരിക്കണമെന്നും ഉദ്ധവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha