Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോവിഡ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് വൈറോളജിസ്റ്റ്; മിനാലിന് ഇത് അഭിമാന നേട്ടം; ഗവേഷണം ആരംഭിച്ചത് പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ; സുന്ദരികുട്ടിക്ക് ജന്മം നല്‍കിയത് ഗവേഷണം സമര്‍പ്പിച്ചതിന് തൊട്ടടുത്തദിവസം

29 MARCH 2020 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ ആദ്യ കോവിഡ് 19 പരിശോധാനാകിറ്റ് വികസിപ്പിച്ചെടുത്ത് വൈറോളജിസ്റ്റ്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബിലെ വൈറോളജിസ്റ്റ് മിനാല്‍ ധഖാവ് ഭോസ്ലെയാണ് മകളെ പ്രസവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് പരിശോധനാ കിറ്റിനായി പ്രവര്‍ത്തിച്ചത്.
മൈലാബിലെ ഗവേഷക വിഭാഗം മേധാവിയായ മിനാലിന്റെ നേതൃത്വത്തിലുള്ള സംഘം ആറാഴ്ചക്കുള്ളിലാണ് പാത്തോ ഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പി.സി.ആര്‍. കിറ്റ് എന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്.
പ്രസവത്തിനായി ഫെബ്രുവരിയില്‍ ലീവില്‍ പ്രവേശിച്ചെങ്കിലും കോവിഡ് പരിശോധനാ കിറ്റിനായുള്ള ഗവേഷണം ആരംഭിച്ചതോടെ മിനാല്‍ ജോലിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഗര്‍ഭകാല ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മിനാല്‍ ഡിസ്ചാര്‍ജ് ആയതിന് തൊട്ടടുത്ത ദിവസം തന്നെ ലാബിലെത്തി.
അടിയന്തര ഘട്ടത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന് വേണ്ടിയുള്ള സേവനമെന്ന നിലക്കാണ് താന്‍ ഉള്‍പ്പെടെയുള്ള 10 അംഗം സംഘം ഈ ഉദ്യമം ചെയ്തതെന്നും മിനാല്‍ പ്രതികരിച്ചു. മാര്‍ച്ച് 18 നാണ് വൈകിട്ടാണ് കിറ്റ് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് സമര്‍പ്പിച്ചത്. പിറ്റേദിവസം മകളെ പ്രസവിക്കുകയും ചെയ്തു. ചരിത്രപരമായ നേട്ടത്തില്‍ പങ്കാളിയായതില്‍ സന്തോഷമുണ്ടെന്നും മിനാല്‍ കൂട്ടിച്ചേര്‍ത്തു. മിനാലിന്റെ ദൃഢനിശ്ചയം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി.തദ്ദേശീയമായി രൂപപ്പെടുത്തിയ ആദ്യ പരിശോധനാ കിറ്റെന്ന ഖ്യാതിക്കൊപ്പം, കോവിഡ് പ്രതിരോധത്തില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കുള്ള ഉത്തരം കൂടിയാണ് ഈ കണ്ടെത്തല്‍. മൈലാബ് ഡിസ്‌കവറി സൊല്യൂഷനിലെ ചീഫ് വൈറോളജിസ്റ്റായ മിനാലും സംഘവും 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടു ലക്ഷ്യത്തിലെത്തിച്ചു.

ഗവേഷണം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു സമര്‍പ്പിച്ചതിന്റെ അടുത്ത ദിവസം മിനാല്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി! എന്‍ഐവിക്കു പിന്നാലെ, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി എന്നിവയുടെയും അംഗീകാരം ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ അനുമതിയായി.
പുണെ ആസ്ഥാനമായ മൈലാബ്, ഒരാഴ്ച കൊണ്ട് 1 ലക്ഷം കിറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന ഉറപ്പ്. ആദ്യ ബാച്ച് കൈമാറുകയും ചെയ്തു. നിലവില്‍ 4 8 മണിക്കൂര്‍ എടുത്താണ് രോഗനിര്‍ണയം. എന്നാല്‍, രണ്ടര മണിക്കൂര്‍ കൊണ്ട് പരിശോധന സാധ്യമാകുന്നതാണ് 'മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ്'. വിലക്കുറവും നേട്ടമാകും.
റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍(ആര്‍.ടി.-പി.സി.ആര്‍.) ടെസ്റ്റ് വഴിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നിലവില്‍ കോവിഡ് പരിശോധനക്ക് ഇറക്കുമതി ചെയ്ത സംവിധാനം ഉപയോഗിക്കുന്നതിന് 4500 രൂപ വരെ ചിലവ് വരുേമ്പാള്‍ പാത്തോ ഡിറ്റക്ട് വഴിയുള്ള പരിശോധനക്ക് 1200 രൂപയാണ് ചിലവ്. ഒരേ കിറ്റില്‍ 100 സാമ്പിളുകള്‍ പരിശോധിക്കാമെന്നതും ഇതിന്റെ മേന്മയാണ്.
'ഞങ്ങളുടെ കിറ്റുപയോഗിച്ചാല്‍ രണ്ടര മണിക്കൂറിനുള്ളില്‍ ഫലം വരും. ഇറക്കുമതി ചെയ്ത ടെസ്റ്റിങ് കിറ്റുകള്‍ക്ക് ചുരുങ്ങിയത് 6-7 മണിക്കൂറെങ്കിലും എടുക്കും ഫലം വരാന്‍. ' ഈ ഉത്പന്നത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോര്‍, ഡോ. മീനല്‍ ദഖാവേ ഭോസലേ അറിയിച്ചു. മൈലാബിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവിയാണ് ഡോ. മീനല്‍. 'പാത്തോ ഡിറ്റക്റ്റ്' എന്ന വ്യാപാരനാമത്തില്‍ പുറത്തിറങ്ങുന്ന കിറ്റ്, അതിന്റെ പ്രതീക്ഷിത സമയത്തിനും മുമ്പാണ് ഗവേഷണം പൂര്‍ത്തിയാക്കി അന്തിമോല്പന്നത്തിലേക്ക് എത്തിയത്. മൂന്നോ നാലോ മാസം വേണ്ടി വരുമെന്നു കരുതിയിരുന്ന കിറ്റ് വെറും ആറാഴ്ച കൊണ്ട് നിര്‍മ്മിച്ചെടുക്കുകയായിരുന്നു.
ദക്ഷിണ കൊറിയയില്‍ കൊറോണ ടെസ്റ്റ് ചെയ്യാന്‍ വേണ്ടി മാത്രം 650 ലാബുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ 118 സര്‍ക്കാര്‍ ലാബുകളോടൊപ്പം, 50 പ്രൈവറ്റ് ലാബുകള്‍ കൂടി ഇപ്പോള്‍ പരിശോധനയ്ക്കായി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് അതും തികഞ്ഞേക്കില്ല. കൂടുതല്‍ കൂടുതല്‍ സ്വകാര്യ ലാബുകളെ കണ്ടെത്തി അവക്ക് വേണ്ടത്ര കിറ്റുകള്‍ നല്‍കിയാല്‍ മാത്രമേ പരിശോധന ഫലപ്രദമാകൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതിന് ഡോ. മീനല്‍ ദഖാവേ ഭോസലേ എന്ന വനിതാ വൈറോളജിസ്റ്റിന്റെ അധ്വാനത്തില്‍ പിറവി കൊണ്ട ' പാത്തോ ഡിറ്റക്റ്റ് ' എന്ന കൊറോണാ ടെസ്റ്റിന്റെ പങ്കും നിര്‍ണായകമാകും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends