Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...

ഗൗതം അദാനി 100 കോടി, ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടി; പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് കോടികൾ; പി.എം -കെയേഴ്സ് എന്തിനെന്ന ചോദ്യവുമായി പ്രമുഖർ

30 MARCH 2020 09:31 PM IST
മലയാളി വാര്‍ത്ത

More Stories...

സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും... കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ... സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്

ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടമായാൽ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ലോകം ഒന്നടങ്കം കോവിഡ് 19 ഭീഷണിയിലാണ്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തേക്ക് ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ്19 നേരിടാന്‍ രാജ്യത്തോട് ധനസഹായം അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പിഎം കെയറേഴ്‌സ് എന്ന പേരില്‍ ദുരിതാശ്വാസനിധിക്ക് രൂപം നല്‍കി. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എന്നാൽ കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത് കോടികളാണ്. വന്‍ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതേസമയം, പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

പി.എം- കെയേഴ്സി​​െന്‍റ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആരോപണവുമായി ശശി തരൂര്‍ എം.പി രംഗത്തെത്തിയപ്പോള്‍ മോദിയുടെ പ്രതിച്ഛായ മുതലെടുപ്പാണ് ഇതെന്നാണ് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പ്രതികരിച്ചു. ഇന്ത്യക്കാരെല്ലാം ഈ വേളയില്‍ പരസ്പരം 'കെയര്‍ ചെയ്യുന്നു'ണ്ടെന്നും ഇന്ത്യ - കെയേഴ്സ് എന്നായിരുന്നു പേരിടേണ്ടതെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം ​െയച്ചൂരി ചൂണ്ടിക്കാട്ടി.

കൊറോണക്കെതിരായ പോരാട്ടത്തിന് പൊതുജനങ്ങളില്‍ നിന്ന്​ ഫണ്ട് സ്വരൂപിക്കാനാണ് മോദിയുടെ നേതൃത്വത്തില്‍ PM - CARES (സിറ്റിസണ്‍സ് അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി ചെയര്‍മാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവര്‍ അംഗങ്ങളുമായ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണിത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയില്‍ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതില്‍ സുതാര്യത ഇല്ലെന്നാണ് തരൂര്‍ ആരോപിക്കുന്നത്. ഈ അസാധാരണ നടപടി സംബന്ധിച്ച്‌ ഇന്ത്യന്‍ ജനതയോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ ദുരന്ത വേളയിലും വിഗ്രഹ സൃഷ്ടിയാണ് മോദിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടി. പ്രതിച്ഛായ മുതലെടുപ്പാണിതെന്ന് ആരോപിച്ച അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിക്കുന്നു. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയ ട്രസ്റ്റി​​െന്‍റ ഗുണങ്ങളെന്താണ്, ട്രസ്റ്റി​​െന്‍റ നിയമാവലി എവിടെ കിട്ടും, ഏത് നിയമത്തി​​െന്‍റ കീഴിലാണ് രജിസ്റ്റര്‍ ചെയ്തത്, എപ്പോള്‍ അല്ലെങ്കില്‍ എവിടെ രജിസ്ട്രേഷന്‍ നടന്നു, ലോക്ക്ഡൗണില്‍ സബ് രജിസ്ട്രാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പോയോ അതോ പ്രധാനമന്ത്രി സബ് രജിസ്ട്രാര്‍ ഓഫിസില്‍ പോയോ, ട്രസ്റ്റി​​െന്‍റ ചെയര്‍മാന്‍ രാജ്യത്തി​​െന്‍റ പ്രധാനമന്ത്രി ആണോ നരേന്ദ്ര മോദി എന്ന വ്യക്തിയാണോ, രജിസ്ട്രേഡ് ഓഫിസ് മേല്‍വിലാസം എന്താണ് എന്നൊക്കെ അദ്ദേഹം ചോദിക്കുന്നു. പി.എം- കെയേഴ്സിലേക്ക് സംഭാവന നല്‍കിയ അക്ഷയ് കാനഡ കുമാറും (ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍) ജെയ് ബി.സി.സി.ഐ ഷായും (അമിത് ഷായുടെ മകന്‍ ജെയ് ഷാ) പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയെ മറന്ന് പുതിയ ട്രസ്റ്റ് നിക്ഷേപിക്കാന്‍ എന്തിന് ആളുകളെ പ്രേരിപ്പിക്കുന്നു എന്നും പരിഹാസ രൂപേണ രാമചന്ദ്രഗുഹ ചോദിച്ചു.

മോദി പ്രഖ്യാപിച്ചത് മുതല്‍ കോടികളാണ് പി.എം- കെയേഴ്സിലേക്ക് സംഭാവന ചെയ്യപ്പെടുന്നത്. ഗൗതം അദാനി 100 കോടിയും ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടിയും റിലയന്‍സ് 5 കോടിയും ജെ.എസ്.ഡബ്ല്യു 100 കോടിയും റെയില്‍വേ 150 കോടിയും നടന്‍ അക്ഷയ് കുമാര്‍ 25 കോടിയും നല്‍കുമെന്നാണ്​ വാഗ്​ദാനം ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (38 minutes ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (1 hour ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (1 hour ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (1 hour ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (2 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (2 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (2 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (3 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (3 hours ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (3 hours ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (3 hours ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (3 hours ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (4 hours ago)

Malayali Vartha Recommends