Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...

ലോക്ക്‌ ഡൗണില്‍ ഇന്ത്യയോട് കാട്ടിയ കൊലച്ചതി... നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 6 പേര്‍ മരിച്ചു, മതചടങ്ങില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്, ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

31 MARCH 2020 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും... കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വനമേഖലയായ ചെമ്പനരുവിയിൽ തേൻ വിൽപ്പനയ്ക്കായി പോയ മധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ... സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്

ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടമായാൽ ലോക്കറുടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഡല്‍ഹി നിസാമുദ്ദീനില്‍ ഒരു മതചടങ്ങില്‍ പങ്കെടുത്ത ഇരുന്നൂറോളം പേര്‍ക്ക് ഒരുമിച്ച് കോവിഡ് ബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു . നിസാമുദ്ദീനിലെ ദര്‍ഗയില്‍ മാര്‍ച്ച് 18ന് നടന്ന മതചടങ്ങില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഈ ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തിരുന്നതായാണ് ഏറ്റവും ഒടുവിലായി ലഭിച്ച വിവരം. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് അധികൃതരുടെ നിലവിലെ വിലയിരുത്തല്‍.

ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതിനാല്‍ തന്നെ അതീവ ഗൗരവത്തോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഇതിനെ കണക്കിലാക്കുന്നതു എന്നാല്‍ ഏറ്റവുമൊടുവിലായി

നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കുകയാണ്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുന്നു. നിസ്സാമുദ്ദീനിലെ അലാമാ മര്‍ക്കസ് ബംഗ്‌ളേവാലി മസ്ജിദില്‍ നിന്ന് 200 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 1800 പേര്‍ ഇവിടെ ഇനിയും താമസിക്കുന്നുണ്ട്. ഇവരില്‍ 280 പേര്‍ വിദേശികളാണ്. മലേഷ്യ, ഇന്തൊനീഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവരാണ് ഇവര്‍. ഇവരില്‍ 11 ഇന്തൊനീഷ്യക്കാര്‍ ഹൈദരാബാദിലേക്കു പോയിരുന്നു. അവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചു. ആന്‍ഡമാനില്‍ നിന്നു വന്ന് മടങ്ങിയ ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

നിസാമുദ്ദീനില്‍ രണ്ടായിരം പേരോളം നിരീക്ഷണത്തിലാക്കി. ഇവിടെ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ ശ്രീനഗറിലും ആന്‍ഡമാനിലും തമിഴ്‌നാട്ടിലും കോവിഡ് സ്ഥിരീകരിച്ച് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അവര്‍ എത്രപേര്‍ക്ക് രോഗം പടര്‍ത്തിയിരിക്കാം എന്നതില്‍ യാതൊരു ഊഹവുമില്ല. പുതിയ സാഹചര്യത്തില്‍ നിസാമുദ്ദീനിലെ ദര്‍ഗയ്ക്കു സമീപമുള്ള പ്രദേശം പൂര്‍ണമായും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലായി. ഇവിടെ ലോക്ഡൗണ്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ ഒരു മെഡിക്കല്‍ ക്യാംപും നടക്കുന്നുണ്ട്. ഈ മാസം 18നാണ് ദര്‍ഗയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ച് ചടങ്ങ് സംഘടിപ്പിച്ചത്. ഇവരില്‍ ഒട്ടേറെപ്പേര്‍ സ്വദേശങ്ങളിലേക്ക് മടങ്ങി. ദര്‍ഗയുടെ ചുറ്റുവട്ടത്തു താമസിക്കുന്നവരും തിരികെ മടങ്ങാന്‍ വൈകിയവരുമായ ഇരുനൂറോളം പേരിലാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതും ആശുപത്രിയിലേക്കു മാറ്റിയതും. ഇന്നലെ ഈ പ്രദേശത്തുനിന്ന് 34 പേരെ ആശുപത്രിയിലെത്തിച്ചിരുന്നു.

മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടത്താന്‍ കഴിയാത്തത് തമിഴ്‌നാടിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. സമ്മേളനത്തില്‍ പങ്കെടുത്ത 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ പേരേയും ക്വാറന്റീന്‍ ചെയ്യാന്‍ കഴിയാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്.


തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്.

സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡല്‍ഹി, യുപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മതപ്രചാരണത്തിനായി തമിഴ്‌നാട്ടില്‍ എത്തിയ ഏഴംഗ തായ്വാന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തി. തുടര്‍ന്നാണ് സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്തി വീടുകളില്‍ ക്വാറന്റീന്‍ ചെയ്യിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (38 minutes ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (1 hour ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (1 hour ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (1 hour ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (2 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (2 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (2 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (3 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (3 hours ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (3 hours ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (3 hours ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (3 hours ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (4 hours ago)

Malayali Vartha Recommends