കര്‍ണാടക പോലീസ് അതിര്‍ത്തി തുറന്നു... അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ എത്രയും വേഗം നീക്കാന്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അതിര്‍ത്തി തുറന്നത്, നിബന്ധനകള്‍ പാലിച്ച് രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കും, കച്ചവടക്കാര്‍ക്കും അതിര്‍ത്തി കടക്കാം

കാസര്‍ഗോഡ് തലപ്പാടിയില്‍ കര്‍ണാടക പോലീസ് അതിര്‍ത്തി തുറന്നു. എന്നാല്‍ നിബന്ധനകള്‍ പാലിച്ച് മാത്രമായിരിക്കും രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക. ചെക്ക്‌പോസ്റ്റിലെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക. ഗുരുതര രോഗമുള്ളവര്‍ക്കും ഒരു ബന്ധുവിനും അതിര്‍ത്തി കടന്നു പോകാം. കച്ചവടക്കാര്‍ക്കും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കി.
ബാരിക്കേഡുകള്‍ പോലീസ് നീക്കം ചെയ്തു. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ എത്രയും വേഗം നീക്കാന്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തി തുറന്നത്.
https://www.facebook.com/Malayalivartha