കോവിഡിനെതിരെ 'പ്ലാസ്മ തെറാപ്പി' ചികിത്സാ പരീക്ഷണം നടത്താന്‍ കേരളത്തിന് ഐസിഎംആറിന്റെ അനുമതി; ക്യൂബയിലെ അത്ഭുത മരുന്നും കേരളം ഉപയോഗിക്കും; രാജ്യത്ത് ആദ്യമായാണ് പ്ലാസ്മ ചികിത്സ പരീക്ഷണ അനുമതി ഒരു സംസ്ഥാനത്തിന് ലഭിക്കുന്നത്

കോവിഡ് 19 എന്ന കൊലയാളി വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് കേരളം. ഇപ്പോഴിതാ കേരളത്തിന്റെ ആ ശ്രമത്തിനു പുതിയ ഒരു അവസരം കൂടി കൈവന്നിരിക്കുന്നു. കോവിഡ് രോഗികളില്‍ 'പ്ലാസ്മ തെറാപ്പി' ചികിത്സാ പരീക്ഷണം നടത്താന്‍ കേരളത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അനുമതി നല്‍കി. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്നും വേര്‍തിരിക്കുന്ന ആന്റിബോഡി രോഗികളില്‍ കുത്തി വെക്കുന്ന ചികിത്സയാണിത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ഈ ചികിത്സ ഫലപ്രദമായേക്കുമെന്ന് പ്രതീക്ഷയുണ്ട്.
രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനത്തിന് ഈ ചികിത്സ നടത്താനുള്ള അനുമതി ഐസിഎംആറില്‍ നിന്നും ലഭിക്കുന്നത്. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയാണ് ഈ ചികിത്സാ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. ഈ മാസം തന്നെ ട്രയലുകള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെയും എതിക്സ് കമ്മറ്റിയുടെയും അനുമതി ആവശ്യമുണ്ട്. ഏപ്രില്‍ മാസം തന്നെ ഇത് ലഭിക്കും.
കോവിഡ് രോഗം ഭേദമായ ആളുകളിലെ പ്ലാസ്മയില്‍ പ്രസ്തുത രോഗാണുക്കളെ ചെറുക്കാനുള്ള ആന്റിബോഡി ഉണ്ടായിരിക്കും. രോഗാണുക്കളെ ചെറുക്കാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ശേഷിയില്ലാത്ത രോഗികളിലാണ് ഈ പരീക്ഷണം നടത്തുക. പരീക്ഷണത്തിന് ബലമായി ചൈനയിലും യുഎസ്സിലും നടന്ന പരീക്ഷണപഠനങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ ഈ നീക്കത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നടക്കും.രോഗം പൂര്‍ണമായും ഭേദമായി രണ്ടാഴ്ച കഴിഞ്ഞാലാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുക. ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളില്‍ ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കും. ഈ കുത്തിവെപ്പ് നടത്തിയ രോഗികളില്‍ രോഗലക്ഷണങ്ങള്‍ കുറയുകയും ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂടുകയും ചെയ്തതായി ഗവേഷകര്‍ പറയുന്നു. ചൈനയിലാണ് ആദ്യം ഈ ഗവേഷണം നടന്നത്. ഇത് നൂറു ശതമാനം വിജയമാണെന്ന് പഠിതാക്കള്‍ അവകാശപ്പെടുന്നുണ്ട്. പത്തുപേരില്‍ പരീക്ഷിച്ചിരുന്നു. എല്ലാവരിലും വിജയം കാണുകയും ചെയ്തു.
ഇതിനു പുറമെ ക്യൂബയില്‍ നിന്നുള്ള മരുന്ന് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി ഉപയോഗിക്കാനും കേരളത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിന് മുന്നിൽ ഇനിയും കടമ്പകൾ ഏറെയുണ്ട്
ആന്‍റിബോഡി പരിശോധനയ്ക്കുള്ള കിറ്റുകൾ ചൈനയിൽനിന്ന് എത്തിക്കണം. ഐസിഎംആർ അനുമതിയ്ക്ക് പുറമെ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ, എത്തിക്സ് കമ്മിറ്റി എന്നിവയുടെ കൂടി അംഗീകാരം ലഭിച്ച ശേഷമേ ചികിത്സയ്ക്ക് ഇവ ഉപയോഗിച്ചു തുടങ്ങാൻ സാധിക്കുകയുള്ളു. രോഗമുക്തി നേടിയവരുടെ പ്ലാസ്മ ശേഖരിക്കാനുള്ള അനുമതി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് സംസ്ഥാനം നേരത്തെ നൽകിയിരുന്നു. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലും ആന്‍റിബോഡി പരിശോധന നടത്തും.
ചൈനയിലും അമേരിക്കയിലും അടക്കം പ്ലാസ്മ ചികിത്സാ രീതിക്ക് അനുകൂല ഫലമാണ് ലഭിക്കുന്നത്. ചൈനയിലെ രണ്ട് ആശുപത്രികളിലാണ് കോവിഡ് 19ന് എതിരെ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യം ഉപയോഗിച്ചത്. പിന്നീട് ദക്ഷിണകൊറിയയിലും ഇത് പ്രയോഗിച്ചു. ഈ ചികിത്സ 100 ശതമാനം വിജയമാണെന്നാണ് വിവിധ ശാസ്ത്രജ്ഞൻമാർ അറിയിക്കുന്നത്. രോഗം ഭേദമായവരിൽനിന്ന് എടുത്തു കുത്തിവെച്ച ആന്‍റിബോഡി ചികിത്സ പരീക്ഷിച്ച പത്തുപേരിലും വിജയകരമായിരുന്നു. അമേരിക്കയിലും പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അനുമതി നൽകിയിട്ടുണ്ട്.പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് പുറമെ കോവിഡ് 19 ചികിത്സയ്ക്ക് ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയ ക്യൂബൻ മരുന്ന് ഇന്‍റർഫെറോൺ ആൽഫ 2 ബി ഉപയോഗിക്കാനും കേരളത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ആന്‍റിബോഡി പരിശോധനയിലൂടെ സമൂഹവ്യാപനമുണ്ടായോയെന്ന് പഠിക്കുന്നതിനും ഐസിഎംആർ കേരളത്തിന് അനുമതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























