രാജ്യത്ത് കോവിഡിന്‍റെ സാമൂഹിക വ്യാപനസാധ്യത തള്ളാതെ കണക്കുകള്‍; ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ് കണക്കുകൾ പുറത്തു വിട്ടത്

രാജ്യത്ത് കോവിഡ് 19ന്‍റെ സാമൂഹിക വ്യാപനത്തിലേക്ക് വിരല്‍ചൂണ്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ കണക്കുകള്‍. ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ കണക്കുകള്‍ അവലോകനം ചെയ്താണ് ഐ.സി.എം.ആറിന്‍റെ നിരീക്ഷണം.
കോവിഡ് ബാധിതരായ ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരില്‍ 38 ശതമാനം പേരും വിദേശയാത്രകള്‍ നടത്താത്തവരാണ്. ഇതാണ് സമൂഹവ്യാപന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയുള്ള അഞ്ച് ആഴ്ചയില്‍ 5911 ശ്വാസകോശ സംബന്ധിയായ രോഗികളിലാണ് ഐ.സി.എം.ആര്‍ പഠനം നടത്തിയത്. ഇതില്‍ 104 പേര്‍ക്കാണ് (1.8 ശതമാനം) കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍. ഇങ്ങനെ രോഗം സ്ഥിരീകരിച്ച 104 പേരില്‍ 40 പേരും (39.2 ശതമാനം) വിദേശയാത്ര നടത്തുകയോ വിദേശത്തുനിന്ന് എത്തിയവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്തിട്ടില്ല. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിലാണ് സമൂഹവ്യാപനത്തിന്‍റെ സാധ്യത നല്‍കുന്ന ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് പ്രതിരോധത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഐ.സി.എം.ആര്‍ പറയുന്നു. ഇവരുടെ പഠനത്തില്‍ കോവിഡ് സ്ഥിരീകരിച്ച 104 ശ്വാസകോശ രോഗികളില്‍ 59 പേര്‍ക്കും വൈറസ് പകര്‍ന്നത് എങ്ങിനെയെന്ന് കണ്ടെത്താനായിട്ടില്ല.
മാര്‍ച്ച് 14ന് മുമ്ബ് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സമൂഹവ്യാപനമില്ലെന്നായിരുന്നു ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പുതിയ കണക്കുകള്‍ ഈ നിഗമനം തിരുത്തുന്നതാണ്. അങ്ങിനെയെങ്കില്‍ കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം കടക്കുന്നതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha


























