രാജ്യത്ത് കോവിഡ് ബാധിച്ച് 200 മരണം...12 മണിക്കൂറിനിടെ രാജ്യത്ത് 30 പേര്‍ മരിച്ചു, കോവിഡ് കേസുകളുടെ എണ്ണം 6,412ആയി, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി

രാജ്യത്ത് കോവിഡ് ബാധിച്ച് 200 പേര്‍ മരിച്ചു. കോവിഡ് കേസുകളുടെ എണ്ണം 6,412ആയി. 12 മണിക്കൂറിനിടെ രാജ്യത്ത് 30 പേര്‍ മരിച്ചു. ഇതില്‍ 25 മരണങ്ങളും മഹാരാഷ്ട്രയിലാണ്. 12 മണിക്കൂറിനിടെ പുതിയ 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 97 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇവിടെ 1,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീച്ചത്. സംസ്ഥാനത്ത് സ്ഥിതി അതിഗുരുതരമായി തുടരുകയാണ്. ഇവിടെ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.
ആസാമിലും ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 65 കാരനാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയിലും സ്ഥിതി ഗുരുതരമാണ്. 720 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 പേര്‍ മരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























