ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു തിരിച്ചെത്തിയ 65 വയസുകാരന്‍ ആസാമില്‍ മരിച്ചു

ആസാമില്‍ ആദ്യത്തെ കോവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു തിരിച്ചെത്തിയ 65 വയസുകാരനാണ് മരിച്ചത്. ഹയ്ലകന്തി സ്വദേശിയായ ഇയാള്‍ സില്‍ച്ചാരിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 27 പേര്‍ക്കാണ് ആസാമില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതിലൊരാളായ 65 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അടുത്തിടെ സൗദിഅറേബ്യയും ഇയാള്‍ സന്ദര്‍ശിച്ചിരുന്നതായി ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ അറിയിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ കോവിഡ് മരണമാണിത്. സംസ്ഥാനത്ത് ഇതുവരെ 29 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























