മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പെട്രോളും നല്‍കില്ലെന്ന്ഉത്കല്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍

പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കാന്‍ വണ്ടിയിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഡീഷയില്‍ കര്‍ശനമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഉത്കല്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്തുടനീളമുള്ള പമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
മാസ്‌ക് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ബോര്‍ഡ് എല്ലാ പമ്പുകളിലും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് കടകളില്‍നിന്ന് കഴിഞ്ഞ ദിവസം സാധനങ്ങളും നല്‍കിയിരുന്നില്ല. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് 200 രൂപയാണ് പിഴ. മൂന്ന് തവണയില്‍ കൂടുതല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 500 രൂപയായി ഉയരും. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ നേരത്തെ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha


























