പ്രധാനമന്ത്രി രാവിലെ 10-ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ഡൗണ്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ലോക്ഡൗണ്‍ 30 വരെ തുടരാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തും.
ഇതിനിടെ, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ ലോക്ഡൗണ്‍ 30 വരെ നീട്ടുന്നതായി തമിഴ്‌നാടും അരുണാചല്‍പ്രദേശും പ്രഖ്യാപിച്ചു.
ഡല്‍ഹിയിലുള്ള കേന്ദ്രമന്ത്രിമാര്‍ ഇന്നലെ ഓഫിസിലെത്തി. മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറി മുതല്‍ ഉയര്‍ന്ന മറ്റ് ഉദ്യോഗസ്ഥരുമെത്തി.
ജംഇയ്യത്ത് ഉലമ ഹിന്ദിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവു നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡ് പ്രശ്‌നത്തെ ചില മാധ്യമങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ചെന്നും കര്‍ശന നടപടി വേണമെന്നുമെന്നായിരുന്നു ഹര്‍ജി. മാധ്യമ സ്വാതന്ത്ര്യം തടയാനാവില്ലെന്നും റിപ്പോര്‍ട്ടിങ്ങിന്റെ പ്രശ്‌നമാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ കക്ഷി ചേര്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഈ മാസം 24-നോ 25-നോ റമസാന്‍ വ്രതം ആരംഭിക്കാനിരിക്കേ വരാനിരിക്കുന്ന വിശുദ്ധ റമസാന്‍ മാസത്തിലെ ചടങ്ങുകളും നോമ്പുതുറയും കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടിനുള്ളില്‍ തന്നെയാക്കണമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അഭ്യര്‍ഥിച്ചു.
<ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരാധനകള്‍ വീടിനുള്ളില്‍ നിര്‍വഹിക്കണമെന്നും ലക്‌നൗവിലെ ദാറുല്‍ ഉലൂം ഫറംഗി മഹലിലെ മൗലാനാ ഖാലിദ് റാഷിദ് ഫറംഗി മഹാലി അടക്കം മത പണ്ഡിതരും ആവശ്യപ്പെട്ടു. കോവിഡ് ലക്ഷണം കണ്ടാല്‍ ഉടന്‍ പരിശോധന നടത്തി ചികിത്സ തേടണമെന്നും രോഗം മറച്ചുവയ്ക്കുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം മതവിധി പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha
























