കേരളം ഇന്ത്യക്ക് അഭിമാനമാകുന്നു; നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നില്‍; ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇങ്ങനെ

നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നില്‍. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി. രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കര്‍ണാടകയില്‍ 24.57% പേര്‍ക്കാണ് രോഗമുക്തി. ഇതേസമയം, കേരളത്തെക്കാള്‍ രോഗികളുള്ള (564) മധ്യപ്രദേശില്‍ ഒരാള്‍ക്കു പോലും രോഗം ഭേദമായിട്ടില്ല. ഡല്‍ഹിയിലും രോഗമുക്തരായവരുടെ നിരക്കു കുറവാണ്; 2.34%. നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3 പേര്‍ക്കു മാത്രം. കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവായവരില്‍ 2 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ്. ഇതേസമയം, 19 പേരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് മൊത്തം 198 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,11,468 വീടുകളിലും 715 പേര്‍ ആശുപത്രിയിലുമാണ്. 86 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 14829 എണ്ണം രോഗബാധയില്ല. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. അത് ഏറെ അഭിമാനകരവും ആവുകയാണ്.
അതേസമയം ഇന്നലെ പുറത്തുവന്ന രാജ്യത്തെ കണക്കുകള്‍ ആശങ്കപ്പെടുത്തിയിരുന്നു രാജ്യത്ത് 24 മണിക്കൂറിനിടെ 35 കോവിഡ് മരണങ്ങളാണ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തത്. 796 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം 141 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഒരു ദിവസത്തിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ക്ക് രോഗം ഭേദമായത് ഞായറാഴ്ചയാണ്.
രാജ്യത്താകെ 308 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ 9,152 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 857 പേര്‍ രോഗമുക്തി നേടി. നേരത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 15 സംസ്ഥാനങ്ങളിലായുള്ള 25 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയവ കണ്ടെത്തിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ ചീഫ് സെക്രട്ടറി അവാനിഷ് കെ.അവസ്തി പറഞ്ഞു. ഇതില്‍ കേരളത്തിലെ കോട്ടയം, വയനാട് ജില്ലകളും ഉള്‍പ്പെടും.
ഇതുവരെ 2 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ആറാഴ്ച കൂടി പരിശോധന നടത്താനുള്ള കിറ്റുകള്‍ സ്റ്റോക്കുണ്ടെന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഹെഡ് സയിന്റ്റിസ്റ്റ് രമണ്‍ ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു. ചൈനയില്‍ നിന്നുള്ള കോവിഡ് കിറ്റുകളുടെ ആദ്യ ബാച്ച് ഏപ്രില്‍ 15 ന് ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്ഡൗണ്‍ നീട്ടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10ന് തീരുമാനം പ്രഖ്യാപിക്കും. രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് േമഖലകളായി തിരിച്ച് നിയന്ത്രണം തുടരാനാണ് സാധ്യത. കാര്‍ഷിക, ചെറുകിട വാണിജ്യ മേഖലയ്ക്ക് ഇളവ് ലഭിച്ചേക്കും. രാജ്യത്ത് ഇതുവരെ 9,352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യ 324 ആയി. 980 പേര്‍ രോഗ വിമുക്തരായി.
കോവിഡിന്റെ സമൂഹ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണവും മരണ സംഖ്യയും വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച്ച നീട്ടണമെന്നാണ് ശനിയാഴ്ച്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലുണ്ടായ പൊതു അഭിപ്രായം. മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി.
https://www.facebook.com/Malayalivartha
























