മെയ് 3 വരെ സമ്പൂർണ ലോക്ക് ഡൗണിലേക്ക് രാജ്യം... കൊവിഡിനെതിരായ യുദ്ധം വിജയകരമായി മുന്നേറുകയാണ്! ലോക്ക് ഡൗൺ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ട്... എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചാണ് ജനങ്ങൾ കൊവിഡ് പോരാട്ടത്തിൽ ഒപ്പം നിന്നത്... ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂർവ്വം നമിക്കുന്നു! എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു...

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് പ്രധാനമന്ത്രി. ആരോഗ്യ മന്ത്രാലയവുമായും പൊതുജനാരോഗ്യ വിദഗ്ധരുമായെല്ലാം കാര്യങ്ങൾ ചര്‍ച്ച ചെയ്ത ശേഷമാണ് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്. കൊവിഡ് 19 നെതിരെ രാജ്യത്ത് നടക്കുന്നത് അതിശക്തമായ പ്രതിരോധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ യുദ്ധം വിജയകരമാണ്. അതിന് വേണ്ടി ഒപ്പം നിന്ന ജനങ്ങളെ നമിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചാണ് ജനങ്ങൾ കൊവിഡ് പോരാട്ടത്തിൽ ഒപ്പം നിന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പലരും വീട്ടിൽ നിന്ന് അകന്ന് നിൽക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂർവ്വം നമിക്കുന്നു.
രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്‍റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആക്ഷോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്‍റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങൾ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവഭങ്ങൾ ആർഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ കൊവിഡിനെ നേരിടുകയാണ്. രാജ്യത്ത് കൊവിഡിന്‍റെ ഒരു കേസ് പോലും ഇല്ലാതിരുന്ന സമയത്ത് തന്നെ രാജ്യം കൊവിഡിൽ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധന ആരംഭിച്ചിരുന്നു.
കൊവിഡ് മരണം 100 ആകുന്നതിന് മുമ്പ് തന്നെ വിദേശത്ത് നിന്നെത്തിയവർക്കെല്ലാം 14 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാക്കിയിരുന്നു. പ്രശ്നങ്ങൾ വഷളാവാൻ കാത്തുനിന്നില്ല, അതിന് മുമ്പ് തന്നെ ലോക്ക് ഡൗൺ അടക്കം ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റൊരു രാജ്യവുമായി നമ്മൾ സ്വയം താരതമ്യം ചെയ്യാൻ പാടില്ല. എങ്കിലും സത്യം മനസിലാക്കേണ്ടതുണ്ട്. ലോകത്ത് മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. . ജീവനൊപ്പം ജീവിതവും എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമായും മുന്നോട്ട് വക്കുന്നത്..
അതുകൊണ്ട് തന്നെ അതീവ ജാഗ്രതക്ക് ഒപ്പം ജനജീവിതം സുഗമമാക്കുന്ന വിധത്തിലുള്ള തീരുമാനങ്ങളും കൂടി മുൻനിര്‍ത്തിയാണ് ലോക്ക് ഡൗൺ തുടര്‍ച്ച എന്ന് വ്യക്തമാക്കുന്നതാണ് 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്. നേരത്തെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചും അതിന് ശേഷം ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുമെല്ലാം പ്രധാനമന്ത്രി രാജ്യത്തോട് സംസാരിച്ചിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഒരു വീഡിയോ സന്ദേശവും പ്രധാനമന്ത്രി പുറത്ത് വിട്ടിരുന്നു. കൊവിഡ് മുൻകരുതലും ജാഗ്രതാ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി വിശദമായി വിലയിരുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി വിശദമായ ചര്‍ച്ചയാണ് നടത്തിയിരുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മിക്കാവാറും സംസ്ഥാനങ്ങൾ നിലപാട് അറിയിച്ചത്.
https://www.facebook.com/Malayalivartha
























