കോയമ്പത്തൂരില്‍ വനിതാ ഡോക്ടര്‍ക്ക് കോവിഡ്

നാലു ദിവസം കോവിഡ് വാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന വില്ലുപുരത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചു. ഇവരെ ക്വാറന്റീനിലാക്കി.
കോവിഡ് ആശുപത്രിയാക്കി മാറ്റിയ കോയമ്പത്തൂരിലെ ഇഎസ്‌ഐ ആശുപത്രിയില്‍ ഡ്യൂട്ടിയുണ്ടായിരുന്ന ഗവ. മെഡിക്കല്‍ കോളജിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ, കോവിഡ് രോഗമുണ്ടെന്നു പറഞ്ഞു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവ കര്‍ഷകത്തൊഴിലാളി കനാലില്‍ ചാടി ജീവനൊടുക്കി.
കോവിഡ് രോഗമുണ്ടെന്നു പറഞ്ഞു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സൂലൂരിനു സമീപം പുരാണ്ടന്‍ പാളയത്തെ കര്‍ഷകത്തൊഴിലാളി പഴനിച്ചാമി (38) ജീവനൊടുക്കി. ലോക്ഡൗണിനെത്തുടര്‍ന്നു വീട്ടിലായിരുന്ന ഇയാള്‍ കഴിഞ്ഞയാഴ്ച മുതലാണ് രോഗമുണ്ടെന്നു പറഞ്ഞു തുടങ്ങിയത്. വീട്ടുകാരുമായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങിയ ശേഷം കനാലില്‍ ചാടുകയായിരുന്നു.
https://www.facebook.com/Malayalivartha
























