ഇന്ത്യയില്‍ കോവിഡ്-19 മരണസംഖ്യ 452 ആയി... രാജ്യത്തെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 13,835 ആയി....

ഇന്ത്യയില്‍ കോവിഡ്-19 മരണസംഖ്യ 452 ആയി. രാജ്യത്തെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 13,835 ആയി. 11,616 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. 1766 പേര്‍ക്ക് രോഗം ഭേദമായി. വെള്ളിയാഴ്ച 32 പേര്‍കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണസംഖ്യ 452 ആയി ഉയര്‍ന്നത്. രാജ്യത്ത് ആകെ 1076 കൊറോണ വൈറസ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3025 ആയി ഉയര്‍ന്നു. 194 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. 300 പേര്‍ക്ക് രോഗം ഭേദമായി. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1640 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 51 പേര്‍ രോഗമുക്തരായപ്പോള്‍ 38 പേര്‍ മരിച്ചു. മധ്യപ്രദേശ് - 1308, തമിഴ്‌നാട്- 1267, രാജസ്ഥാന്‍ 1131, ഉത്തര്‍പ്രദേശ്- 846, തെലങ്കാന - 743, ആന്ധ്ര- 572, ജമ്മു കശ്മീര്‍- 314,എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍. തമിഴ്നാട്ടില്‍ 56 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
282 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 15 മരണങ്ങളുമുണ്ടായി. ജമ്മുകശ്മീരില്‍ 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 328 ആയി.പഞ്ചാബില്‍ 14 രോഗികള്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 211 മൊത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 30 പേര്‍ക്ക് രോഗം ഭേദമായി. കര്‍ണാടകയില്‍ 359 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ മരിച്ചപ്പോള്‍ 88 പേര്‍ക്ക് രോഗം ഭേദമായി.കേരളത്തില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുപേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
"
https://www.facebook.com/Malayalivartha























