മഹാരാഷ്ട്രയില്‍ 15 നാവിക സേന അംഗങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.... വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരും മുംബൈയിലെ നാവിക ആശുപത്രിയില്‍ ചികിത്സയില്‍

മഹാരാഷ്ട്രയില്‍ നാവിക സേന അംഗങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 15 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ മുംബൈയിലെ നേവല്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരും മുംബൈയിലെ നാവിക ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം എങ്ങനെയാണ് നാവികര്‍ക്ക് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഐഎന്‍എസ് ആന്‍ഗ്രെയുടെ താമസ സ്ഥലത്താണ് ഈ നാവികര്‍ താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഒരാളും താമസകേന്ദ്രങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല.
വൈറസ് സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മുംബൈയിലാണ്. മഹാരാഷ്ട്രയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 3320 കേസുകളില്‍ 2003 എണ്ണവും മുംബൈയിലാണ്. 201 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. നേരത്തെ കരസേനയിലെ എട്ട് സൈനികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























