'നിങ്ങളുടെ നാട്ടില്‍ അത് പരത്തുന്നത് വവ്വാലുകള്‍ ആയിരിക്കാം, ഇന്ത്യയില്‍ അത് ചെയ്യുന്നത് വിവരമില്ലാത്ത പന്നികളാണ് '; വൈറസ് വ്യാപനത്തിന് പ്രധാന കാരണം തബ്ലീഗി ജമാ അത് പരിപാടി; ഭീഷണി വേണ്ടന്നും വേണ്ട ഞാന്‍ സൈറ വാസിം അല്ല

രാജ്യത്ത് കോവിഡ് രോഗവ്യാപനത്തില്‍ നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തിനുള്ള പങ്ക് വലുതാണ് എന്നകാര്യം ഉയര്‍ത്തിക്കാട്ടിയ കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവും പ്രശസ്ത ഗുസ്തി താരവുമായ ബബിത ഫോഗട്ടിനു നേരേ രൂക്ഷമായ സൈബര്‍ ആക്രമണം. എന്നാല്‍, കോവിഡ് വ്യാപനത്തെ സംബന്ധിച്ച പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നു ഭീഷണിപ്പെടുത്തി ശബ്ദം അടപ്പിക്കാന്‍ നോക്കേണ്ടെന്ന മറുപടിയാണ് ബബിത നല്‍കുന്നത്.
എന്നാല്‍ താന്‍ നടത്തിയ കൊവിഡുമായി ബന്ധപ്പെട്ട ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ബബിത ഫോഗട്ട് പറഞ്ഞത്. നിസ്സമൂദിനില്‍ നടന്ന തബ്ലീഗി ജമാ അത്ത് പരിപാടിയാണ് ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന് മുഖ്യ കാരണമെന്നായിരുന്നു ബബിതയുടെ ട്വീറ്റുകള്‍. 'നിങ്ങളുടെ നാട്ടില്‍ അത് പരത്തുന്നത് വവ്വാലുകള്‍ ആയിരിക്കാം, ഇന്ത്യയില്‍ അത് ചെയ്യുന്നത് വിവരമില്ലാത്ത പന്നികളാണ് ' എന്നായിരുന്നു പരാമര്‍ശം നിസ്സമുദ്ദീന്‍ ഇഡിയറ്റ്‌സ് എന്ന ഹാഷ്ടാഗോടുകൂടി ബബിത ട്വീറ്റ് ചെയ്തിരുന്നു. കൊറോണ ഇന്ത്യയുടെ രണ്ടാമത്തെ വലിയ പ്രശ്‌നമാണെന്നും ജാഹില്‍ ജമാ അത്ത് ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് എന്നൊരു ട്വീറ്റും ബിജെപി നേതാവ് കൂടിയായ ബബിത ചെയ്തിരുന്നു. ഈ ട്വീറ്റുകള്‍ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഗുസ്തി താരത്തിനെതിരേ ഉയര്‍ന്നത്. ബബിതയുടെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ട്വിറ്ററിനോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം തന്നെ ബബിതയെ പിന്തുണച്ചുകൊണ്ടും ആളുകള്‍ രംഗത്തു വരുന്നുണ്ട്.
തബ്ലീഗി ജമാ അത്തിനെതിരേ ചില ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കൂടി ധാരാളം പേര്‍ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എനിക്കവരോട് പറയാനുള്ളത്, ഞാന്‍ സൈറ വാസിം അല്ല, ഞാന്‍ ഭീഷണിക്ക് വഴങ്ങുകയുമില്ല. ഞാനെന്റെ രാജ്യത്തിനു വേണ്ടി എപ്പോഴും പോരാടിക്കൊണ്ടിരിക്കും.' ട്വീറ്റുകളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നെന്നും തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ബബിത വീണ്ടും വ്യക്തമാക്കി.
അമീര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദംഗല്‍ ഗുസ്തിതാരമായ മഹാവീര്‍ ഫോഗട്ടിന്റെയം അദ്ദേഹത്തിന്റെ മക്കളായ ബബിതഗീത ഫോഗട്ട് സഹോദരിമാരുടെയും ജീവിതമായിരുന്നു. ഇതില്‍ ഗീതയുടെ കൗമാര കാലം അവതരിപ്പിച്ച നടിയായിരുന്നു കശ്മീര്‍ സ്വദേശിയായ സൈറ വാസിം. ദംഗലിലൂടെ ദേശീയ പുരസ്‌കാരം നേടിയ സൈറയെ തേടി സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നെങ്കിലും മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് അവര്‍ സിനിമ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു. ഈ വിഷയം ഓര്‍മപ്പെടുത്തിയാണ് ബബിത, താനൊരു ഭീഷണിക്കും വഴങ്ങില്ലെന്നു പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടപ്പില്‍ ദാദ്രി മണ്ഡലത്തില്‍ ബിജെപി ബബിതയെ മത്സരിപ്പിച്ചെങ്കിലും സ്വതന്ത്രസ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അനുയായിയാണ് ബബിത ഫോഗട്ട്. കോവിഡുമായി ബന്ധപ്പെട്ട് മുസ്സിം വിരുദ്ധ ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ നടി കങ്കണ റണൗട്ടിന്റെ സഹോദരി രംഗോലി ചന്ദേലിയുടെ അകൗണ്ട് കഴിഞ്ഞ ദിവസം ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























