' റോഹിംഗ്യ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കൊവിഡ് സമ്പര്‍ക്കമുണ്ടായിട്ടുണ്ടോയെന്ന് ആശങ്ക; പരിശോധന നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവികളോട് കേന്ദ്ര നിർദ്ദേശം

രാജ്യത്തെ റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്കിടയില്‍ കൊറോണവൈറസ് വ്യാപിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി ജമാഅത്തില്‍ ഇവരില്‍ ചലര്‍ പങ്കെടുത്തിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ് നിര്‍ദ്ദേശം. രാജ്യത്തെ പ്രധാനപ്പെട്ട കൊറോണ വ്യാപനകേന്ദ്രങ്ങളിലൊന്നായി തബ്ലീഗി ജമാഅത്ത് വേദി മാറിയിരുന്നു.
റോഹിംഗ്യ മുസ്ലിങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ നിന്നും ചിലരെ കാണാതായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്. ഇവരെ കണ്ടെത്താന്‍ ശക്തമായ തിരച്ചില്‍ നടത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് കേന്ദ്രം. ഇവരുടെ സമ്പര്‍ക്കങ്ങളെല്ലാം തിരിച്ചറിയണമെന്നും വേണ്ട നടപടികളെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
തബ്ലീഗി ജമാഅത്ത് അടക്കമുള്ള നിരവധി മതപരിപാടികളില്‍ റോഹിംഗ്യ മുസ്ലിങ്ങള്‍ പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ കൊറോണ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നും പൊലീസ് മേധാവികള്‍ക്ക് ആഭ്യന്തരമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു. ഹൈദരാബാദ്, തെലങ്കാന, ഡല്‍ഹി, പഞ്ചാബ്, ജമ്മു, മേവാത് എന്നിവിടങ്ങളിലാണ് റോഹിംഗ്യ ക്യാമ്പുകള്‍ നിലവിലുള്ളത്.
ഹൈദരാബാദിലും തെലങ്കാനയിലും താമസിക്കുന്ന റോഹിംഗ്യകള്‍ മേവാതില്‍ നടന്ന ഒരു മതപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് നിസാമുദ്ദീനിലെ മര്‍ക്കസ്സിലും സന്ദര്‍ശിച്ചു. ശ്രാം വിഹാര്‍, ഹീന്‍ ബാഗ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റോഹിംഗ്യകളും തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ തങ്ങളുടെ ക്യാമ്പുകളിലേക്ക് മടങ്ങി വന്നിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.
തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുപ്പതിനായിരത്തോളം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























