പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ അമ്മ വിസമ്മതിച്ചതോടെ 49 വയസുകാരിയെ പതിനേഴുകാരനായ മകന്‍ തീകൊളുത്തി കൊലപ്പെടുത്തി

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ അമ്മ വിസമ്മതിച്ചതോടെ 49 വയസുകാരിയെ പതിനേഴുകാരനായ മകന്‍ തീകൊളുത്തി കൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയിലെ തേര്‍ പട്ടണത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പോലീസ് പറയുന്നത്. വീട്ടിലെത്തിയ 17 വയസുകാരന്‍ അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പണം നല്‍കാന്‍ അമ്മ വിസമ്മതിച്ചതോടെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളേലേറ്റ സ്ത്രീയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച മരണം സംഭവിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു
"
https://www.facebook.com/Malayalivartha























