മൊബൈല്‍ ഫോണ്‍ വിറ്റു, ഭക്ഷണം വാങ്ങി വീട്ടിൽ നൽകി ; അന്തര്‍ സംസ്ഥാന തൊഴിലാളി ജീവനൊടുക്കി, പട്ടിണിയല്ല, മാനസികാസ്വാസ്ഥ്യമാണ് കാരണമെന്ന് അധികൃതര്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മൂന്നാഴ്ച കഴിയുകയും നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയാണ്.ഇന്നലെ ഗുഡ്ഗാവില്‍ ബിഹാറില്‍നിന്നുള്ള അന്തര്‍ സംസ്ഥാന തൊഴിലാളി ജീവനൊടുക്കി. കുടത്ത ദാരിദ്രം മൂലമാണ് ആത്മഹത്യാ എന്ന് ആരോപണം ഉയരുമ്പോഴും പട്ടിണിയും വിശപ്പുമല്ല, മറിച്ച് മാനസികാസ്വാസ്ഥ്യമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
ബിഹാറില്‍നിന്നുള്ള 35 വയസ്സുകാരനായ ചാബു മണ്ഡലാണ് കുടുംബത്തോടൊപ്പം താമസിക്കുന്ന സ്ഥലത്ത്തൂങ്ങി മരിച്ചത്. ഗുഡ്ഗാവില്‍ പെയിന്ററായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പട്ടിണിയായിരുന്നു. പലപ്പോഴും അയല്‍പക്കക്കാരുടെ സഹായത്തോടെയാണ് ലോക്ഡൗണിന് ശേഷം ഇദ്ദേഹവും കുടുംബവും ഭക്ഷണം കഴിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നത്
നാല് കുട്ടികളും മാതാപിതാക്കളും ഇയാള്‍ക്കുണ്ട്.മൊബൈല്‍ ഫോണ്‍ വിറ്റ് കിട്ടിയ 2500 രൂപ കൊണ്ട് വീട്ടിലേക്ക് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങി നല്‍കിയതിന് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും തൊഴില്‍ നഷ്ടമാകുകയും ചെയ്തതിന് ശേഷം ചാബു തീര്‍ത്തും അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ പൂനം പറഞ്ഞു. 'പണിയും കൂലിയും ഇല്ലാതായി. സൗജന്യമായി കിട്ടുന്ന ഭക്ഷണത്തെയാണ് ഞങ്ങള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ അത് എപ്പോഴും കിട്ടുമായിരുന്നില്ല', എന്ന് വീട്ടുകാർ പറയുന്നു .
എന്നാല്‍ ഭക്ഷണം കിട്ടാത്തതല്ല, പ്രശ്‌നമെന്നാണ് ജില്ല അധികൃതര്‍ പറയുന്നത്. ആത്മഹത്യ ചെയ്തയാള്‍ മാനസിക അസ്വസ്തത ഉണ്ടായിരുന്ന വ്യക്തിയാണ്. അവര്‍ക്ക ഭക്ഷണം കിട്ടാത്ത പ്രശ്‌നമുണ്ടായിരുന്നില്ല' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭക്ഷണ വിതരണ കേന്ദ്രം അടുത്തു തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് പുറത്ത് ഇറങ്ങി ഭക്ഷണം വാങ്ങിക്കാന്‍ പോലും പേടിയാണെന്നാണ് ബിഹാറില്‍നിന്നുള്ള മറ്റൊരു അന്തര്‍ സംസ്ഥാന തൊഴിലാളിയായ ഫിറോസ് പറഞ്ഞത്. പോലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നാണ് ഇവര്‍ പറയുന്നത്.
15 വര്‍ഷം മുമ്പാണ് ചാബു മണ്ഡല്‍ ഗുഡ്ഗാവിലെത്തിയത്. പെയിന്റിംങ് ജോലികള്‍ ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ജോലി കുറവായിരുന്നുവെന്നായിരുന്നു എന്നാണ് ഇവിടെയുള്ള മറ്റ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ മാസം ഏതാനും ദിവസം മാത്രമാണ് ജോലി ഉണ്ടായിരുന്നതെന്ന് മറ്റൊരു തൊഴിലാളി ഉമേഷ് വിശദീകരിച്ചു. ലോക് ഡൗണോടെ പൂര്‍ണമായും ജോലി നഷ്ടമായി. വാടകക്കാരന്‍ വാടകയും ചോദിച്ചുതുടങ്ങിയതോടെ ചാബു ആകെ അസ്വസ്തനായെന്നും മറ്റുള്ള തൊഴിലാളികള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരങ്ങളാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം പ്രതിസന്ധിയിലായത്. കഴിഞ്ഞയാഴ്ചയാണ് സുറത്തില്‍ അ്ന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധിച്ച്ത്. നാട്ടില്‍ പോകണമെന്നതായിരുന്നു ഇവരുടെ ആവശ്യം. മുംബൈയില്‍ ആയിരങ്ങള്‍ ബാന്ദ്രയില്‍ തടിച്ചകൂടിയതും നാട്ടിലേക്ക് പോകാന്‍ സൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. തൊഴിലില്ലാതായതോടെ ഇവര്‍ക്ക് അവരുടെ ജോലി സ്ഥലത്ത് തുടര്‍ന്ന് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha























