നുഴഞ്ഞുകയ്യറ്റം ഇതോടെ തീരും... തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പങ്കെടുത്ത റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. വിലക്ക് ലംഘിച്ച് നിസാമുദ്ദീനില്‍ സംഘടിപ്പിച്ച തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു.
ഷഹീന്‍ബാഗിലും, ഹൈദരാബാദിലും താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തതായി കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
ദേരാബസ്സി, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഇവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയം ആക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധയിടങ്ങളിലായി 40,000 റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ വസിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു.
നേരത്തെ തബ്ലീഗ് ജമാഅത്ത് മേധാവി മൗലാന സാദിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പുതിയ കേസ്. മറ്റു ഭാരവാഹികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പലരും കോവിഡ് രോഗം ബാധിച്ചു മരിച്ച സാഹചര്യത്തില്‍ മൗലാന സാദ് ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിരുന്നു. ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചു സമ്മേളനം നടത്തിയതിനു മറ്റൊരു കേസുമുണ്ട്. സാക്കീര്‍ നഗറിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന മൗലാന സാദിനെ സമ്പര്‍ക്കവിലക്കു കാലാവധി കഴിഞ്ഞ ശേഷം ചോദ്യം ചെയ്യും.
"
https://www.facebook.com/Malayalivartha























