ഇന്ത്യയിലേക്കുള്ള ആദ്യ വിമാന സര്‍വീസിന് മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കും; നിര്‍ണായക അറിയിപ്പുമായി ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍

പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് ഇന്ത്യയില്‍ എത്താന്‍ കഴിയുക എന്നോര്‍ത്ത്. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിന്റെ വിഷമവും അവര്‍ക്ക് ഉണ്ട്. ആദ്യമായി ഇന്ത്യയിലേക്കു വിമാന സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ഏറ്റും അടിയന്തരമായി നാട്ടില്‍ എത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു. മാറിയ സാഹചര്യത്തില്‍ പലരും നാട്ടിലേക്കു പോകാന്‍ ആഗ്രഹിച്ച് ഇരിക്കുകയാണെന്ന് അറിയാം. പ്രവാസികളെ സ്വീകരിക്കാന്‍ രാജ്യം സജ്ജമാണെന്ന സര്‍ക്കാരിന്റെ അറിയിപ്പു വന്നാല്‍ ഉടന്‍ യുഎഇ അധികൃതരുമായി സഹകരിച്ച് നടപടി ഊര്‍ജിതമാക്കുമെന്നും പറഞ്ഞു. ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നും സഹായത്തിന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഒപ്പമുണ്ടെന്നും പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. എങ്കിലും ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിചരണങ്ങളാണ് യുഎഇയില്‍ ലഭ്യമാകുന്നത് എന്നതിനാല്‍ ആശങ്ക വേണ്ട. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസികള്‍ക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കുന്നുണ്ടെന്നും സ്ഥാനപതി അറിയിച്ചു.
പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്തു സഹായത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുകളിലൂടെ എംബസിയെ സമീപിക്കാം. ലേബര്‍ ക്യാംപിലും മറ്റും താമസിക്കുന്നവരില്‍ ആഹാരത്തിനു പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവും രോഗികള്‍ക്ക് മരുന്നും എത്തിച്ചുവരുന്നു. രോഗബാധിതര്‍ക്കു മാറി താമസിക്കാന്‍ ക്വാറന്റീന്‍ സൗകര്യവും ഒരുക്കുന്നുണ്ട്. പാചകം ചെയ്തു കഴിക്കാന്‍ സാധിക്കുന്നവര്‍ക്ക് വിവിധ സംഘടനകളുമായി സഹകരിച്ച് ഭക്ഷ്യോല്‍പന്നങ്ങളും എത്തിച്ചുവരുന്നു. വിവിധ കാരണങ്ങളാല്‍ മാനസിക പ്രയാസം നേരിടുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കൂട്ടായ്മ കൗണ്‍സിലിങ് നല്‍കുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























