പറക്കാനൊരുങ്ങി എയർ ഇന്ത്യ; രാജ്യാന്തര സര്‍വീസുകള്‍ ബുക്കിംഗ് ആരംഭിച്ചു, എന്നാൽ പ്രത്യേകം അറിഞ്ഞിരിക്കേണ്ടവ

കൊറോണ വ്യാപനത്തെ തുടർന്ന് ലോകത്താകമാനം ലോക് ഡൗൺ പ്രഖ്യാപിച്ചതിൽ പിന്നെ ഏറ്റവും നഷ്ടം രേഖപ്പെടുത്തിയത് വ്യോമഗതാഗതത്തിലാണ്. ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വിമാനക്കമ്പനികൾ നേരിട്ടിരുന്നത്. എന്നാലിതാ കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി തീരുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എയര്‍ ഇന്ത്യ. ആഭ്യന്തര വ്യോമയാനരംഗത്ത് മെയ് നാലുമുതല്‍ തെരഞ്ഞെടുത്ത സര്‍വീസുകള്‍ വീണ്ടും ആരംഭിക്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.
അതോടൊപ്പം തന്നെ രാജ്യാന്തര സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ പുനരാരംഭിക്കാനാണ് എയര്‍ഇന്ത്യ തീരുമാനിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന്റെ ഭാഗമായുളള ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് വീണ്ടും മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ വ്യോമയാന മന്ത്രാലയം റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്ത്യയിൽ കോവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍ എന്നത്.
ആയതിനാൽ തന്നെ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ ശേഷം മാത്രം പ്രവാസികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നേരത്തെ തന്നെ വ്യക്തമാക്കിയത്. ഇതേതുടർന്ന് രാജ്യത്തെ ജനങ്ങളുടെ ജീവ്ന്‍ രക്ഷിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായപ്രകാരം മെയ് അവസാനത്തോടെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ. തുടർന്ന് ജൂണ്‍ ഒന്നുമുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























