ചോദിച്ചപ്പോള്‍ പണം നല്കാൻ വിസമ്മതിച്ചു; അമ്മയെ തീ കൊളുത്തി കൊന്ന് പതിനേഴുകാരന്റെ കണ്ണില്ലാ ക്രൂരത, ഒടുവിൽ അച്ഛന്റെ പരാതിയിൽ അറസ്റ്റ്
കൊറോണ വ്യാപനത്തെ തുടർന്ന് ലോകം തന്നെ ഭീതിയിലാകുമ്പോൾ. ലോക് ഡൗണിലായ നമ്മുടെ രാജ്യത്ത് പലയിടത്തും സ്ത്രീകൾക്കെതിരെയുള്ള പീഡനം കൂടി വരുന്നതായി റിപ്പോർട്ട്. ആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന രീതിയിലുള്ള പല വാർത്തകളും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ പണം നൽകാൻ വിസമ്മതിച്ച അമ്മയെ മകൻ തീ കൊളുത്തി കൊന്നു എന്ന വാർത്ത മനസാക്ഷിയെ തന്നെ ഞെട്ടിക്കുകയാണ്. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് അച്ഛന്റെ പരാതിയെ തുടർന്ന് പതിനേഴുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം സംഭവ ദിവസം അമ്മയോട് മകൻ പണം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ പണം നൽകാൻ അമ്മ വിസമ്മതിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ മകൻ അമ്മയെ തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് അവരെ ആശുപത്രിയിലെത്തിച്ചത് തന്നെ. ആശുപത്രിയില്‍ വച്ച് അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതോടൊപ്പം തന്നെ പതിനേഴുവയസുകാരന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ് ഇത്തരത്തിൽ നിരവധി വർത്തകളിലൂടെയാണ് നമ്മുടെ രാജ്യം ഈ ലോക് ഡൗൺ കാലത്തിലൂടെ കടന്നുപോകുന്നത്. ഇതിനെല്ലാം നിയന്ത്രണം ഉണ്ടായില്ലെങ്കിൽ ഇത്തരം വാർത്തകൾ ദിനംപ്രതി കൂടുകയേ ചെയ്യൂ.
https://www.facebook.com/Malayalivartha























