രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കു; ഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 991 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. സമ്ബൂര്‍ണ ലോക്ക്ഡൗണിലും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 991 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 51 മരണങ്ങളും 24 മണിക്കൂറിനിടെ സംഭവിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയി ഉയര്‍ന്നു. കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചവരുടെ ആകെ എണ്ണം 14,378 ആണ്. ഇതുവരെ 1,992 പേര്‍ രോഗ മുക്തരായിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലായി 22 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊറോണ കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ മരണനിരക്ക് 3.3 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. 75 വയസിന് മുകളില്‍ പ്രായമുള്ളവരാണ് രോഗം ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും. ഈ പ്രായക്കാരുടെ ഇടയില്‍ 42.2 ശതമാനമാണ് മരണനിരക്ക്.
60 നും 75 നും ഇടയില്‍ പ്രായമായവരുടെ മരണനിരക്ക് 33.1 ശതമാനമാണ്. കൊറോണ മരണത്തില്‍ 75 ശതമാനവും 60 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് സംഭവിച്ചത്. അനുബന്ധ രോഗങ്ങളുള്ളവരാണ് മരിച്ച 83 ശതമാനം പേരെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്; രണ്ടുപേർ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 140 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 257
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
https://www.facebook.com/Malayalivartha























