ലോക്ക് ഡൗണ്‍ മൂലം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നും 12 കോടി പേര്‍ക്ക് പുതുതായി തൊഴില്‍ നഷ്ടപ്പെട്ടുവെന്നും സോണിയാഗാന്ധി

ലോക്ക് ഡൗണ്‍ മൂലം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നും 12 കോടി പേര്‍ക്ക് പുതുതായി തൊഴില്‍ നഷ്ടപ്പെട്ടുവെന്നും സോണിയാഗാന്ധി. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓരോ കുടുംബത്തിനും പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കണം. സമ്പദ്ഘടന ഇതുപോലെത്തന്നെ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാവും. ഈ സാഹചര്യത്തില്‍ ഓരോ കുടുംബത്തിനു 7,500 രൂപ വച്ച് നല്‍കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.''ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ജനങ്ങള്‍ക്ക് വന്നുചേരേണ്ട ഭക്ഷ്യധാന്യങ്ങള്‍ ഇനിയും ഗുണഭോക്താക്കളില്‍ എത്തിയിട്ടില്ല.
പൊതുഭക്ഷ്യവിതരശ്യംഖലയില്‍ ഉല്‍പ്പെടുത്തേണ്ട 11 കോടി ജനങ്ങള്‍ ഇപ്പോഴും അതിന് പുറത്താണ്. ഓരോരുത്തര്‍ക്കും മാസത്തില്‍ 10 കിലോ അരിയും 1 കിലോ പയറും അര കിലോ പഞ്ചസാരയും വീതം നല്‍കുക നമ്മുടെ കടമയാണ്. അത് ചെയ്യേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം സോണിയാഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha

























