കേരളത്തിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് 11പേർക്ക്; അതിൽ ഒരാൾ നാല് മാസം പ്രായമുള്ള കുഞ്ഞ്, കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ആക്രമിക്കപ്പെട്ടത് നിരവധി ആരോഗ്യ പ്രവർത്തകർ, ഇനിയുള്ള നാളുകൾ

കൊറോണ ഭീതിയിൽ വലയുന്ന നമ്മുടെ ലോകത്താകമാനം രോഗികളുടെ എണ്ണം 26 ലക്ഷം കടന്നിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിൽ തന്നെ എണ്പത്തിനായിരാത്തോളം രോഗികളാണ് പുതുതായി സ്ഥിരീകരിച്ചത്. ലോകത്താകമാണ് ആകെ മരണ സംഖ്യ 1,85,000ത്തോട് അടുക്കുകയാണ്. എന്നാൽ അതേസമയം ഇന്ത്യയിലാകെ രോഗം മാറിയവരുടെ എണ്ണം 4,400 ഓളം ആണ്. അതായത് ആകെ രോഗികളുടെ 20 ശതമാനമാണെന്നാണ് വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 1300-ഓളം പുതിയ രോഗികളാണ് സ്ഥിരീകരിച്ചത്. എന്നാൽ ആകെ രോഗികളുടെ എണ്ണം 21,000 കടന്നു.
അതോടൊപ്പം തന്നെ ഇന്ത്യയിലെ മൊത്തം രോഗികളുടെ 80 ശതമാനത്തോളവും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ 7 സംസ്ഥാനങ്ങളിൽ നിന്നാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ആശ്വാസമായി സിക്കിമിലും നാഗാലാൻഡിലും ഇനിയും ഒരു രോഗിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ കുറച്ച് ദിവസം ആശ്വാസമായി തീർന്ന കേരളത്തിൽ ഇന്നലെയും 11 പുതിയ രോഗികൾ കൂടി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതേതുടർന്ന് രോഗികളുടെ എണ്ണം 437 എന്നാണ് ആകെയുള്ള കണക്ക്. ഇതുവരെ രോഗമുക്തി നേടിയത് 308 പേരാണ്.
അതേസമയം കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഒരാൾ നാലുമാസം പ്രായമുള്ള കുഞ്ഞാണ്. കുഞ്ഞിന് എവിടെനിന്നാണ് രോഗം ലഭിച്ചത് എന്നതിന് വ്യക്തമായ ധാരണകൾ ഇതുവരെയും കിട്ടിയിട്ടില്ല. നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരത്തെയുള്ള കുട്ടി, രണ്ടിലധികം ആശുപത്രികളിൽ കഴിഞ്ഞ മാസങ്ങളിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഓസ്ട്രേലിയയിൽനിന്നും ഡൽഹി വഴി, ക്വാറന്റീൻ ലംഘിച്ച് നിയമവിരുദ്ധമായി കേരളത്തിലെത്തിയ ആൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ഇവിടെയുള്ളവർ എത്ര ജാഗ്രതയോടെ ജീവിക്കണമെന്നും പുറത്തു നിന്ന് വരുന്നവർ എത്ര ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും വീണ്ടും വീണ്ടും നമ്മെ ഓർമിപ്പെടുത്തുകയാണ്.
എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഒരുപാട് നാളുകളായി ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെടുന്നതാണ് ആരോഗ്യരംഗത്തുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, ആശുപത്രികളിൽ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാവണമെന്നും അതിനായി നിയമങ്ങൾ നിർമ്മിക്കണമെന്നുമൊക്കെ. ഇപ്പോഴിതാ കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ നിരവധി ആരോഗ്യ പ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത് തന്നെ. അത്തരം ആവശ്യം ഒന്നടങ്കം ഉയർന്നതിനെ തുടർന്ന് അവർക്കായി നിയമം പുറത്തിറക്കുകയും ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























