മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് സ്‌നേഹസ്പര്‍ശമൊരുക്കി ബംഗാള്‍ സര്‍ക്കാര്‍

ബംഗാള്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്കായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സ്‌നേഹര്‍ പരശ് പദ്ധതി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കഷ്ടതയനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്നതിന് വേണ്ടിയാണ് പദ്ധതി രൂപവല്‍ക്കരിച്ചിരിക്കുന്നത്.
ഇതുപ്രകാരം സ്‌നേഹര്‍ പരശ് മൊബൈല്‍ ആപ്പ് വഴി പേര് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ബംഗാള്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്കും സര്‍ക്കാരിന്‍ നിന്ന് ധനസഹായം ലഭിക്കും. മെയ് മൂന്നിന് മുമ്പായി സ്‌നേഹര്‍ സ്പര്‍ശ് എന്ന പേരിലുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പേര് രജിസ്‌ററര്‍ ചെയ്യണം.
https://jaibanglamw.wb.gov.in - എന്ന ലിങ്കില്‍ നിന്ന് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഗൂഗിള്‍ പ്ലേസ്റ്റോറിലും ഇത് ലഭിക്കും. ബംഗാള്‍ സ്വാദേശിയാണെന്നു തെളിയിക്കുന്ന ആധാര്‍/ഇലക്ഷന്‍ തിരിച്ചറയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും അപ്ലോഡ് ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇവരുടെ അക്കൗണ്ടില്‍ 1000 രൂപ നിക്ഷേപിക്കും.
ചികിത്സാ ആവശ്യങ്ങള്‍ക്കായി പല സംസ്ഥാനങ്ങളില്‍ പെട്ടുപോയിട്ടുള്ളവര്‍ക്കായി ഹോട്ടല്‍/ ലോഡ്ജ് വാടകയും സ്‌നേഹര്‍ സ്പര്‍ശ് വഴി ലഭ്യമാകും.
ബംഗാളിന് വെളിയില്‍ കേരളം, മഹാരാഷ്ട്ര , ഗോവ , കര്‍ണാടക , ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് ബംഗാളി തൊഴിലാളികള്‍ ഉണ്ട്. അവര്‍ക്കെല്ലാം സ്‌നേഹസ്പര്‍ശമാകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഡോ. പി.ബി. സലിം (സെക്രട്ടറി, സിഎംഒ, പശ്ചിമ ബംഗാള്‍) അറിയിച്ചു.
https://www.facebook.com/Malayalivartha

























